അരുണാചലില്‍ സൈനിക ഹെലികോപ്റ്റര്‍ തകരുന്നതിന് മുമ്പായി 'മെയ്ഡേ'സന്ദേശം; എല്ലാവരും മരിച്ചു


മലയാളി സൈനിക ഉദ്യോഗസ്ഥൻ കെ.വി. അശ്വിൻ

ഗുവാഹാട്ടി: അരുണാചല്‍ പ്രദേശിലെ സിയാങ് ജില്ലയില്‍ കരസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ അപകടത്തില്‍ അതിലുണ്ടായിരുന്ന എല്ലാ സൈനിക ഉദ്യോഗസ്ഥരും മരിച്ചതായി സ്ഥിരീകരിച്ചു. മലയാളി ഉദ്യോഗസ്ഥനടക്കം നാല് പേരുടെ മരണമാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. സംഭവ സ്ഥലത്ത് നിന്ന് ഇന്ന് ഒരു സൈനിക ഉദ്യോഗസ്ഥന്റെ മൃതദേഹം കൂടി ലഭിച്ചതോടെയാണ് ഹെലികോപ്റ്ററിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചതായി സ്ഥിരീകരിച്ചത്.

ഹെലികോപ്റ്റര്‍ തകര്‍ന്ന് വീഴുന്നതിന് തൊട്ടുമുമ്പായി എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ ഒരു MAYDAY സന്ദേശം ലഭിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. 'സാങ്കേതികമോ മെക്കാനിക്കലോ ആയ തകരാറാണ് ഇത് സൂചിപ്പിക്കുന്നത്. കാലാവസ്ഥ പ്രതികൂലമായിരുന്നില്ല.പരിചിതനായ പൈലറ്റ് ആയിരുന്നുവെങ്കിലും കുത്തനെയുള്ള ചരിവുകളും കൊടും കാടുകളും കുന്നുകളുമുള്ള ഭൂപ്രദേശം അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും സൈനിക പ്രസ്താവനയില്‍ പറഞ്ഞു.



വിമാനത്തിലോ ഹെലികോപ്റ്ററിലോ ഉള്ള ക്രൂ അംഗങ്ങള്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്കോ ഗ്രൂപ്പ് സ്റ്റാഫിനോ കൈമാറുന്ന അപകട സൂചനയെ ആണ് MAYDAY എന്ന് വിശേഷിപ്പിക്കുന്നത്.

കാസര്‍കോട് ചെറുവത്തൂര്‍ കിഴക്കേമുറിയിലെ എം.കെ. അശോകന്റെയും കെ.വി. കൗസല്യയുടെയും മകന്‍ കെ.വി. അശ്വിന്‍ (24) ആണ് മരിച്ച മലയാളി. കരസേനയുടെ അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററാണ് വെള്ളിയാഴ്ച രാവിലെ പതിനൊന്നുമണിയോടെ അപകടത്തില്‍പ്പെട്ടത്. വൈകീട്ട് ആറോടെയാണ് അശ്വിന്റെ മരണവിവരം സൈനികകേന്ദ്രത്തില്‍നിന്ന് അറിയിച്ചത്. അപകടകാരണം വ്യക്തമല്ല. അപകടം മലമ്പ്രദേശത്തായതിനാലും അവിടേക്ക് റോഡില്ലാത്തതിനാലും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു.

വെള്ളിയാഴ്ച രാവിലെ പത്തേമുക്കാലോടെ പതിവുപറക്കലിനിടെയാണ് അപകടം. മിഗ്ഗിങ് ഗ്രാമത്തിനടുത്ത് അപകടമുണ്ടായ സ്ഥലത്തേക്ക് ഒരു തൂക്കുപാലമാണ് ഏകപ്രവേശനമാര്‍ഗം. മൂന്ന് ഹെലികോപ്റ്ററുകളില്‍ കര-വ്യോമ സേനകള്‍ സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. ഈ മാസം അഞ്ചിന് അരുണാചലിലെ തവാങ് ജില്ലയില്‍ കരസേനയുടെ ചീറ്റ ഹെലികോപ്റ്റര്‍ തകര്‍ന്ന് പൈലറ്റ് മരിച്ചിരുന്നു.

നാലുവര്‍ഷമായി സൈന്യത്തിലെ ഇലക്ട്രോണിക്‌സ് ആന്‍ഡ് മെക്കാനിക്കല്‍ വിഭാഗത്തില്‍ ജോലിചെയ്യുന്ന അശ്വിന്‍ ഓണത്തിന് നാട്ടിലെത്തിയിരുന്നു. മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അശ്വിന്റെ സഹോദരിമാര്‍: അശ്വതി, അനശ്വര.

Content Highlights: All Onboard Army Chopper That Crashed In Arunachal Dead-5th Body Located


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented