നിർമലാ സീതാരാമൻ
ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക പൂര്‍ണ്ണമായും ഇന്ന് തന്നെ നല്‍കുകയാണെന്ന് ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍.
കുടിശ്ശികയായുള്ള 16,982 കോടി രൂപ ഇന്ന് തന്നെ സംസ്ഥാനങ്ങള്‍ക്ക് കൈമാറുകയാണെന്നും ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ അവര്‍ പറഞ്ഞു.
നഷ്ടപരിഹാര ഫണ്ടില്‍ ഈ തുക ഇപ്പോള്‍ ലഭ്യമല്ലാത്തതിനാല്‍ കേന്ദ്രം സ്വന്തം പോക്കറ്റില്‍ നിന്നാണ് അനുവദിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. ഈ തുക ഭാവിയില്‍ നഷ്ടപരിഹാര സെസ് പിരിക്കുമ്പോള്‍ അതില്‍ നിന്ന് തിരിച്ചുപിടിക്കുമെന്നും മന്ത്രി നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി.
2017 ല്‍ ജിഎസ്ടി നടപ്പാക്കിയ ശേഷം പ്രകാരം അഞ്ചു വര്‍ഷത്തേക്ക് സംസ്ഥാനങ്ങള്‍ക്ക് അവരുടെ നികുതി വരുമാന നഷ്ടത്തിന് പകരമായി കേന്ദ്ര സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ധാരണ. ഈ നഷ്ടപരിഹാരത്തിന്റെ കാലവാധി നീട്ടി നല്‍കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല.
പെന്‍സില്‍ ഷാര്‍പ്പനറുകള്‍, ചില ട്രാക്കിംഗ് ഉപകരണങ്ങള്‍ എന്നിവയുടെ ജിഎസ്ടി നിരക്ക് കുറയ്ക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചതായും നിര്‍മല പറഞ്ഞു.
ശര്‍ക്കര പാനിയുടെ ജി.എസ്.ടി ഒഴിവാക്കി. നേരത്തെ ഇത് 18 ശതമാനമായിരുന്നു
പെന്‍സില്‍ ഷാര്‍പ്നെറിന്റെ ജിഎസ്ടി 18 ശതമാനമത്തില്‍ നിന്ന് 12 ശതമാനമായി കുറച്ചു. ചില ട്രാക്കിങ് ഉപകരങ്ങളുടെ ജിഎസ്ടി 18 ശതമാനമുണ്ടായിരുന്നത് പാടെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
Content Highlights: All GST compensation dues will be cleared, says Finance Minister Nirmala Sitharaman


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..