-
ന്യൂഡല്‍ഹി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാ ബിജെപി എംപിമാരും എംപി ഫണ്ടില്‍നിന്ന് ഒരുകോടി രൂപ കേന്ദ്ര ദുരതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ. ട്വിറ്ററിലൂടെയാണ് നഡ്ഡ ഇക്കാര്യം അറിയിച്ചത്.
ബിജെപിയുടെ എല്ലാ എംപിമാരും എംഎല്‍എമാരും ഒരുമാസത്തെ ശമ്പളം കേന്ദ്ര ദുരിതാശ്വാസ നിധിയിലേക്ക് സംഭാവ നല്‍കുമെന്നും ജെപി നഡ്ഡ വ്യക്തമാക്കി.
ലോക്സഭയിലും രാജ്യസഭയിലുമായി 386 എംപിമാരാണ് നിലവില്‍ ബിജെപിക്കുള്ളത്. ഓരോ വര്‍ഷവും പ്രാദേശിക വികസന പദ്ധതിക്കായി അഞ്ച് കോടി രൂപയാണ് എംപിമാര്‍ക്ക് വിനിയോഗിക്കാന്‍ സാധിക്കുക. ഇതില്‍നിന്നാണ് ഒരുകോടി രൂപ കേന്ദ്ര ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുക.
കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം 873 പേര്‍ക്കാണ് നിലവില്‍ ഇന്ത്യയില്‍ കൊറോണ സ്ഥിരീകരിച്ചത്. 20 പേര് മരണപ്പെടുകയും ചെയ്തു.
content highlights; All BJP MPs to donate Rs 1 crore from MP funds to Central Relief Fund: Nadda
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..