പ്രവാസികൾക്കും, കുടിയേറ്റ തൊഴിലാളികൾക്കും വോട്ട് ചെയ്യാൻ എല്ലാ ക്രമീകരണങ്ങളും ഒരുക്കും- കേന്ദ്രം 


ബി. ബാലഗോപാൽ | മാതൃഭൂമി ന്യൂസ് 

പ്രവാസികൾക്ക് വോട്ടവകാശം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. ഷംസീര്‍ വയലില്‍ ആണ് 2014 ൽ സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്. തുടർന്ന് സുപ്രീം കോടതി നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രവാസികൾക്ക് പ്രോക്‌സി വോട്ടിങ് ഏർപ്പെടുത്താമെന്ന് കമ്മീഷൻ റിപ്പോർട്ട് നൽകിയിരുന്നു.

പ്രതീകാത്മകചിത്രം | Photo: PTI

ന്യൂഡൽഹി: പ്രവാസി ഇന്ത്യക്കാർക്കും, കുടിയേറ്റ തൊഴിലാളികൾക്കും തിരഞ്ഞടുപ്പുകളിൽ വോട്ട് ചെയ്യുന്നതിനുള്ള ക്രമീകരണം ഒരുക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. തിരഞ്ഞെടുപ്പിന്റെ രഹസ്യാത്മകത നിലനിലനിര്‍ത്തിയാകും ഈ ക്രമീകരണം ഒരുക്കുകയെന്നും കേന്ദ്ര സർക്കാരിന് വേണ്ടി അറ്റോർണി ജനറൽ എം. വെങ്കിട്ട രമണി സുപ്രീം കോടതിയെ അറിയിച്ചു. സർക്കാരിന്റെ ഈ ഉറപ്പിന്റെ അടിസ്ഥാനത്തിൽ പ്രവാസികൾക്ക് വോട്ട് അവകാശം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിവിധ ഹർജികൾ സുപ്രീം കോടതി തീർപ്പാക്കി.

പ്രവാസികൾക്ക് വോട്ടവകാശം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. ഷംസീര്‍ വയലില്‍ ആണ് 2014 ൽ സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്. തുടർന്ന് സുപ്രീം കോടതി നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രവാസികൾക്ക് പ്രോക്‌സി വോട്ടിങ് ഏർപ്പെടുത്താമെന്ന് കമ്മീഷൻ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഇതിനായി ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതി ആവശ്യമാണെന്നും കമ്മീഷൻ കോടതിയെ അറിയിച്ചു.പ്രവാസി വോട്ട് യാഥാർഥ്യം ആക്കുന്നതിനായി ജനപ്രാതിനിധ്യനിയമ ഭേദഗതിക്ക് തീരുമാനം ആയതായി സർക്കാർ 2017ൽ സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഭേദഗതി ലോക്സഭയിൽ അവതരിപ്പിച്ച് പാസാക്കിയെങ്കിലും, രാജ്യസഭയിൽ അവതരിപ്പിക്കാത്തതിനാല്‍ കാലഹരണപ്പെട്ടു. ഭേദഗതി പാർലമെന്റിൽ അവതരിപ്പിച്ച് പാസ്സാക്കാൻ സർക്കാരിനോട് നിർദേശിക്കാൻ കോടതിക്ക് കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇക്കാര്യം പാർലമെന്റിന്റെ അധികാരത്തിൽ വരുന്നതാണെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

പ്രവാസി വോട്ട് അവകാശം ഉറപ്പാക്കുന്നതിന് ജനപ്രാതിനിധ്യനിയമത്തിൽ ഭേദഗതി ആവശ്യമില്ലെന്ന് ഷംഷീർ വയലിന് വേണ്ടി ഹാജരായ അഭിഭാഷകൻ ഹാരിസ് ബീരാൻ കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ ഈ വാദം അംഗീകരിക്കാൻ ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ബേല എം. ത്രിവേദി എന്നിവർ അടങ്ങിയ ബെഞ്ച് തയ്യാറായില്ല. എന്നാൽ ഡോ. ഷംസീര്‍ വയലില്‍ ഉൾപ്പടെ ഫയൽ ചെയ്ത ഹർജികൾ കാരണം ഈ വിഷയം സർക്കാരിന്റെയും ബന്ധപ്പെട്ടവരുടെയും സജീവ ശ്രദ്ധയിൽ കൊണ്ടുവരാൻ കഴിഞ്ഞതായി ചീഫ് ജസ്റ്റിസ് യു.യു. ലളിത് ചൂണ്ടിക്കാട്ടി.

സൈനികർക്ക് ഏർപ്പെടുത്തിയിരിക്കുന്ന ക്രമീകരണം പ്രവാസികൾക്ക് അവകാശപ്പെടാൻ കഴിയില്ല - ചീഫ് ജസ്റ്റിസ്

തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൈനികർക്ക് ഏർപ്പെടുത്തിയിരിക്കുന്ന ക്രമീകരണം പ്രവാസി ഇന്ത്യക്കാർക്ക് അവകാശപ്പെടാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് യു.യു. ലളിത്. രാജ്യത്തിന് വേണ്ടിയാണ് അതിർത്തികൾ ഉൾപ്പടെ വിവിധ ഭാഗങ്ങളിൽ സൈനികർ സേവനം അനുഷ്ഠിക്കുന്നത്. അതിനാൽ അവർക്ക് വോട്ട് ചെയ്യാൻ ഏർപ്പെടുത്തിയിരിക്കുന്ന ക്രമീകരണം മറ്റുള്ളവർക്ക് അവകാശപ്പെടാൻ കഴിയില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ദക്ഷിണ കേരളത്തിൽ വോട്ടുള്ള ഒരു വോട്ടർ ഡൽഹിയിലാണ് ജോലി ചെയ്യുന്നതെങ്കിൽ അവർക്കും വോട്ട് ചെയ്യാൻ സ്വന്തം ബൂത്തിലേക്ക് പോകേണ്ട എന്നും കോടതി ആരാഞ്ഞു. തുടർന്നാണ് കുടിയേറ്റ തൊഴിലാളികൾ ഉൾപ്പടെ ഇതരസംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവർക്കും വോട്ട് ചെയ്യാൻ ക്രമീകരണം ഒരുക്കുന്ന കാര്യം പരിഗണനയിൽ ഉണ്ടെന്ന് അറ്റോർണി ജനറൽ സുപ്രീം കോടതിയെ അറിയിച്ചു. ഡോ ഷംഷീർ വയലിന് വേണ്ടി അഭിഭാഷകൻ ഹാരിസ് ബീരാനും, ഹർജിക്കാരായ കേരള പ്രവാസി അസോസിയേഷന് വേണ്ടി അഭിഭാഷകരായ കുര്യാക്കോസ് വർഗീസ്, ശ്യാം മോഹൻ എന്നിവരുമാണ് സുപ്രീം കോടതിയിൽ ഹാജരായത്.

Content Highlights: all arrangements will made to vote migrant and expatriate - center


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented