നേതാജിയെയും നെഹ്രുവിനെയും തടവിലിട്ട ആലിപോര്‍ ജയില്‍ മ്യൂസിയമാക്കി


നെഹ്രു, നേതാജി, സി.ആര്‍. ദാസ് എന്നിവര്‍ കിടന്ന ജയിലറകളാണ് മ്യൂസിയത്തിലെ പ്രധാന ആകര്‍ഷണം.

ആലിപോർ ജയിൽ

കൊല്‍ക്കത്ത: സ്വാതന്ത്ര്യസമര കാലത്ത് സുഭാഷ് ചന്ദ്രബോസും ജവാഹര്‍ലാല്‍ നെഹ്രുവും അടക്കമുള്ള നേതാക്കളെ തടവിലിട്ട പശ്ചിമബംഗാളിലെ ആലിപോര്‍ ജയില്‍ മ്യൂസിയമാക്കി. രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനാചരണത്തിന്റെ ഭാഗമായാണ് നടപടി.

മുഖ്യമന്ത്രി മമതാ ബാനര്‍ജി ജയില്‍ മ്യൂസിയം ഉദ്ഘാടനം ചെയ്തു. നേതാജിക്കും നെഹ്രുവിനും പുറമേ, അരവിന്ദഘോഷ്, ദേശബന്ധു ചിത്തരഞ്ജന്‍ദാസ്, കനൈലാല്‍ ദത്ത, ദിനേശ് ഗുപ്ത, പശ്ചിമബംഗാളിന്റെ ആദ്യ മുഖ്യമന്ത്രി ഡോ. ബിധാന്‍ ചന്ദ്ര റോയ് തുടങ്ങിയവരും ഇവിടെ തടവില്‍ക്കഴിഞ്ഞിട്ടുണ്ട്.

നെഹ്രു, നേതാജി, സി.ആര്‍. ദാസ് എന്നിവര്‍ കിടന്ന ജയിലറകളാണ് മ്യൂസിയത്തിലെ പ്രധാന ആകര്‍ഷണം. സ്വാതന്ത്ര്യസമരകാലത്ത് ജയിലില്‍ നടന്ന സംഭവങ്ങള്‍ വിവരിക്കുന്ന ദൃശ്യ ശ്രാവ്യ പ്രദര്‍ശനവും കനൈലാല്‍ ദത്തയെപ്പോലുള്ളവരുടെ വധശിക്ഷ നടപ്പാക്കിയ കഴുമരവും മ്യൂസിയത്തിലുണ്ട്.

ബ്രിട്ടീഷ് ഭരണകാലത്തെ ആലിപോര്‍ ജയില്‍ 2019-ലാണ് പൂട്ടിയത്. അന്തേവാസികളെ കൊല്‍ക്കത്തയ്ക്കടുത്ത് ബറുയ്പുരിലേക്ക് തടവറയിലേക്കാണ് മാറ്റിയത്.


Content Highlights: alipore jail museum


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


xi jinping

2 min

ചൈനയില്‍ അട്ടിമറിയോ? 9000-ലേറെ വിമാനങ്ങള്‍ റദ്ദാക്കിയെന്ന് അഭ്യൂഹം; ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍ത്തി?

Sep 25, 2022

Most Commented