അഖിലേഷ് യാദവ് |ഫോട്ടോ:ANI
ന്യൂഡല്‍ഹി: സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ലോക്സഭാ അംഗത്വം രാജിവെച്ചു. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി.
അടുത്തിടെ നടന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ഹാല്‍ സീറ്റില്‍ നിന്ന് അദ്ദേഹം വിജയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് എംപി സ്ഥാനം രാജിവെച്ചത്. അസംഗഢില്‍ നിന്നാണ് 2019-ല്‍ അഖിലേഷ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിക്ക് 111 സീറ്റുകള്‍ ലഭിച്ച് രണ്ടാമത് എത്താനേ ആയുള്ളൂ. 255 സീറ്റുകളോടെ ബിജെപിയാണ് അധികാരം നിലനിര്‍ത്തിയത്. അഖിലേഷ് യാദവ് യുപി നിയമസഭയില്‍ പ്രതിപക്ഷ നേതാവാകുമെന്നാണ് സൂചന.
Content Highlights: Akhilesh Yadav Resigns As Lok Sabha MP After Winning In UP Election
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..