മുംബൈ: റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മൂത്ത മകന്‍ ആകാശ് അംബാനിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ശനിയാഴ്ച ഗോവയില്‍ വെച്ചാണ് നിശ്ചയം നടന്നത്. 

പ്രമുഖ രത്നവ്യാപാരി റസല്‍ മേത്തയുടെ മൂത്ത മകള്‍ ശ്ലോക മേത്തയാണ് ആകാശ് അംബാനിക്ക് വധുവായെത്തുന്നത്. രത്നവ്യാപാര കമ്പനിയായ റോസി ബ്ലൂ ഇന്ത്യയുടെ ഡയറക്ടറാണ് റസല്‍ മേത്ത. കമ്പനിയുടെ പ്രധാന ചുമതല വഹിക്കുന്നവരില്‍ ഒരാള്‍ കൂടിയാണ് ശ്ലോക.

ആകാശും ശ്ലോകയും സഹപാഠികളും ദീര്‍ഘകാലമായി സുഹൃത്തുക്കളുമാണ്. ദീരുഭായി അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളിലായിരുന്നു ഇരുവരുടെയും സ്‌കൂള്‍ വിദ്യാഭ്യാസം.

ലണ്ടനിലെ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലും കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷമാണ് ശ്ലോക കുടുംബ ബിസിനസില്‍ ചേര്‍ന്നത്. 

ഡിസംബര്‍ മാസത്തോടെ വിവാഹം നടത്തുമെന്നായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്തകള്‍. എന്നാല്‍, ഈ മാസം തന്നെ വിവാഹം നടത്താനാണ് ബന്ധുക്കളുടെ തീരുമാനമെന്നാണ് സ്ഥിരീകരിക്കാത്ത വിവരങ്ങള്‍.

റിലയന്‍സ് ജിയോയുടെ ചുമതലക്കാരനാണ് 26 കാരനായ ആകാശ്