ജുന്‍ജുന്‍വാലയുടെ അകാസ എയര്‍ സര്‍വീസ് ഓഗസ്റ്റ് ഏഴിന്; ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു


Photo : Twitter / @AkasaAir

ന്യൂഡല്‍ഹി: ഓഗസ്റ്റ് ഏഴിന് സര്‍വീസാരംഭിക്കുന്ന അകാസ എയര്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. മുംബൈ-അഹമദാബാദ് റൂട്ടിലാണ് അകാസ എയറിന്റെ കന്നിയാത്ര. ബോയിങ് 737 മാക്‌സ് വിമാനമാണ് ആദ്യസര്‍വീസ് നടത്തുന്നത്.

മുംബൈ-അഹമദാബാദ് റൂട്ടില്‍ പ്രതിവാരസര്‍വീസ് നടത്തുന്ന വിമാനങ്ങളുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതായി അകാസ എയര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ബെഗളൂരു-കൊച്ചി വിമാനസര്‍വീസ് ഓഗസ്റ്റ് 13 ന് ആരംഭിക്കും. രണ്ട് ബോയിങ് 737 മാക്‌സ് വിമാനങ്ങളാണ് അകാസയ്ക്ക് വേണ്ടി ആകാശയാത്രക്കൊരുങ്ങുന്നത്. ഒരു വിമാനം ബോയിങ് നേരത്തെ അകാസയ്ക്ക് കൈമാറിയിരുന്നു. രണ്ടാമത്തെ വിമാനം ജൂലായ് അവസാനം കൈമാറും.

ഘട്ടംഘട്ടമായി സര്‍വീസ് വിപുലീകരിക്കുമെന്നും കൂടുതല്‍ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് സര്‍വീസ് ആരംഭിക്കുമെന്നും അകാസയുടെ സഹസ്ഥാപകനും ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസറുമായ പ്രവീണ്‍ അയ്യര്‍ അറിയിച്ചു. വ്യവസായ പ്രമുഖനായ രാകേഷ് ജുന്‍ജുന്‍വാലയാണ് അകാസ എയറിനായി പ്രധാനമായും മുതല്‍മുടക്കുന്നത്. ജൂലായ് ഏഴിനാണ് അകാസ എയറിന് എയര്‍ ഓപറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.


Content Highlights: Akasa Air, Opens Bookings For Flights, Rakesh Jhunjhunwala, Malayalam News

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022

Most Commented