ആകര്‍ഷകം, പരിസ്ഥിതി സൗഹൃദം, സൗകര്യപ്രദം; അകാസ എയര്‍ ക്രൂ യൂണിഫോം അവതരിപ്പിച്ചു


Photo : Twitter / @AkasaAir

മുംബൈ: ജൂലായ് അവസാനം സര്‍വീസാരംഭിക്കാനിരിക്കുന്ന അകാസ എയര്‍ (Akasa Air) ക്രൂ അംഗങ്ങളുടെ യൂണിഫോം തിങ്കളാഴ്ച അവതരിപ്പിച്ചു. ഇന്ത്യന്‍ വ്യവസായ പ്രമുഖന്‍ രാകേഷ് ജുന്‍ജുന്‍വാലയുടെ ഉടമസ്ഥതയിലുള്ള അകാസ എയറിന്റെ യൂണിഫോം പരിസ്ഥിതി സൗഹാര്‍ദപരമാണെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ആകര്‍ഷകവും സൗകര്യപ്രദവുമായ വസ്ത്രങ്ങള്‍ അകാസ എയര്‍ ജീവനക്കാരുടെ സൗഹാര്‍ദപരവും പ്രസന്നവുമായ പെരുമാറ്റത്തേയും പ്രതിഫലിപ്പിക്കുന്നവയാണെന്ന് കമ്പനി പറയുന്നു. സാമ്പ്രദായികരീതിയിലുള്ള ട്രൗസറും ജാക്കറ്റും കനം കുറഞ്ഞ ഷൂവും ജീവനക്കാര്‍ക്കായി അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ വിമാനക്കമ്പനിയാണ് അകാസ എന്ന് കമ്പനി അവകാശപ്പെടുന്നു.

പ്രമുഖ പാദരക്ഷനിര്‍മാണകമ്പനിയായ വാനില മൂണ്‍ ആണ് ഇന്‍-ഫ്‌ളൈറ്റ് ക്രൂ അംഗങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ സ്‌നീക്കറുകള്‍ രൂപകല്‍പന ചെയ്ത് നിര്‍മിച്ചു നല്‍കിയിരിക്കുന്നത്. പ്ലാസ്റ്റിക് ഒഴിവാക്കി റീസൈക്കിള്‍ ചെയ്ത റബര്‍ ഉപയോഗിച്ചാണ് ഷൂവിന്റെ സോള്‍ നിര്‍മിച്ചിരിക്കുന്നത്. റീസൈക്കിള്‍ ചെയ്ത പോളിയെസ്റ്റര്‍ തുണിയാണ് യൂണിഫോമിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്. സമുദ്രജല മലിനീകരണനിര്‍മാര്‍ജനഭാഗമായി ശേഖരിച്ച പ്ലാസ്റ്റിക് കുപ്പികളില്‍ നിന്നാണ് ഈ പോളിയെസ്റ്റര്‍ നിര്‍മിച്ചിരിക്കുന്നതെന്ന് അകാസ എയര്‍ പറയുന്നു.

ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന രാജേഷ് പ്രതാപ് സിങ് എന്ന ഫാഷന്‍ ഡിസൈനറാണ് യൂണിപോം രൂപകല്‍പന ചെയ്തിരിക്കുന്നത്. ബന്ദ് ഗലാ സ്റ്റൈലിലാണ് ജാക്കറ്റ്. അകാസ എയര്‍ പ്രാധാന്യം നല്‍കുന്ന മൂല്യങ്ങള്‍ക്കനുസൃതമായ യൂണിഫോമാണ് താന്‍ ഡിസൈന്‍ ചെയ്തതെന്നും കാലത്തിനനുസരിച്ചുള്ളതും അതുല്യമായതുമായ ഡിസൈന്‍ ഒരുക്കാന്‍ സാധിച്ചതില്‍ സന്തുഷ്ടനാണെന്നും സിങ് പറയുന്നു.

അകാസ എയര്‍ വാങ്ങിയ വിമാനങ്ങളില്‍ ആദ്യ 72 ബോയിങ് 737 മാക്‌സ് എയര്‍ക്രാഫ്റ്റ് ജൂണ്‍ 21 ന് ലഭിച്ചു. വാണിജ്യസര്‍വീസിനായുള്ള എയര്‍ ഓപറേറ്റേഴ്‌സ് സര്‍ട്ടിഫിക്കറ്റ് കൂടി ലഭിച്ചാല്‍ വൈകാതെ അകാസ എയര്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Content Highlights: Akasa Air, Crew's Uniforms, Eco-Friendly, Rakesh Jhunjhunwala, Malayalam News

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


bjp

1 min

നെഹ്‌റുവിനെ ലക്ഷ്യമിട്ട് വിഭജനത്തേക്കുറിച്ചുള്ള വീഡിയോയുമായി ബിജെപി; തിരിച്ചടിച്ച് കോണ്‍ഗ്രസ്

Aug 14, 2022

Most Commented