Photo Courtesy: https://twitter.com/AkasaAir
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും പുതിയ വിമാനക്കമ്പനിയായ അകാസ എയറിന് ( Akasa Air) വാണിജ്യ സര്‍വീസുകള്‍ ആരംഭിക്കാന്‍ അനുമതി. അകാസയ്ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ.)യില്നിന്ന് എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് (എ.ഒ.സി.) ലഭിച്ചതായി കമ്പനി അറിയിച്ചു.
എ.ഒ.സി. ലഭിച്ചാല്‍ മാത്രമേ ഒരു പുതിയ വിമാനക്കമ്പനിക്ക് വാണിജ്യ വിമാനസര്‍വീസുകള്‍ നടത്താനാകൂ. ജൂലൈ അവസാനത്തോടെ അകാസ, വാണിജ്യ വിമാന സര്‍വീസുകള്‍ ആരംഭിക്കും. ശതകോടീശ്വരന്‍ രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് പങ്കാളിത്തമുള്ള കമ്പനിയാണ് അകാസ എയര്‍.
Also Read
കഴിഞ്ഞമാസമാണ് അകാസ എയറിന് അവരുടെ ആദ്യ ബോയിങ് 737 മാക്സ് ലഭിച്ചത്. ജൂലൈ മാസം അവസാനത്തോടെ രണ്ടു വിമാനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് സര്‍വീസുകള്‍ ആരംഭിക്കുമെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.
2023 സാമ്പത്തിക വര്‍ഷം അവസാനത്തോടെ 18 വിമാനങ്ങള്‍ സര്‍വീസിനായി അകാസ ഉപയോഗപ്പെടുത്തും. പിന്നീട് ഓരോ പന്ത്രണ്ടുമാസത്തിലും 12-14 വിമാനങ്ങള്‍ കൂടി കമ്പനി എത്തിക്കും. ഇത്തരത്തില്‍ അഞ്ചുകൊല്ലം കൊണ്ട് 72 വിമാനങ്ങള്‍ കമ്പനി സ്വന്തമാക്കും. ഇവയെല്ലാം ബോയിങ് 737 മാക്സ് വിഭാഗത്തില്പ്പെടുന്നവയായിരിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..