മുംബൈ: അധോലോകത്തലവന്‍ ദാവൂദ് ഇബ്രാഹിമിന്റെ സംഘാംഗത്തിന്റെ വീട്ടില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന ആയുധങ്ങള്‍ പിടികൂടി.

ദാവൂദിന്റെ സംഘാംഗമായ നയീം ഖാന്റെ ഗോരേഗാവിലെ വീട്ടില്‍നിന്നാണ് താനെ പോലീസ് ആയുധങ്ങള്‍ പിടികൂടിയത്. നയീമിന്റെ ഭാര്യ യാസ്മിനെ പോലീസ് അറസ്റ്റ് ചെയ്തു. 

ഒരു എ കെ 56 റൈഫിള്‍, വെടിയുണ്ട നിറയ്ക്കുന്ന മൂന്ന് മാഗസിനുകള്‍, ഒരു 9 എം എം പിസ്റ്റള്‍, വെടിയുണ്ടകള്‍ എന്നിവ പോലീസ് കണ്ടെടുത്തു. മയക്കുമരുന്നു വില്‍പനക്കാരായ രണ്ടുപേരില്‍നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് നയീമിന്റെ വീട്ടില്‍ തിരച്ചില്‍ നടത്തിയത്.

കോടതിയില്‍ ഹാജരാക്കിയ യാസ്മിനെ ജൂലായ് 11 വരെ റിമാന്‍ഡ് ചെയ്തു.  2016ല്‍ മക്കോക്ക നിയമപ്രകാരം മുംബൈ ക്രൈം ബ്രാഞ്ച് നയീം ഖാനെ അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ താനെ ജയിലില്‍ വിചാരണ കാത്ത് കഴിയുകയാണ് നയീം ഖാന്‍.

content highlights: AK 56 rifle and other weapons seized from Dawood Ibrahim's gang members home