2019ല്‍ എഎപിയിലേക്ക്, രാഹുല്‍ ഗാന്ധി പ്രചോദനമായി; മുന്‍ എംപി അജോയ് കുമാര്‍ തിരികെ കോണ്‍ഗ്രസില്‍


അജോയ് കുമാർ രാഹുൽ ഗാന്ധിക്കൊപ്പം| Photo tweeted by @drajoykumar

ന്യൂഡല്‍ഹി: മുന്‍ എംപി അജോയ് കുമാര്‍ എഎപിയില്‍ നിന്ന് രാജിവച്ച്‌ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

ജാര്‍ഖണ്ഡിലെ പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ച് കഴിഞ്ഞ വര്‍ഷമാണ് അജോയ് കുമാര്‍ എഎപിയില്‍ ചേര്‍ന്നത്‌. സംസ്ഥാന നേതാക്കളുമായുള്ള ഭിന്നതയെ തുടര്‍ന്നായിരുന്നു കോണ്‍ഗ്രസില്‍ നിന്നുള്ള രാജി.പാര്‍ട്ടിയിലേക്ക് മടങ്ങാനുള്ള അദ്ദേഹത്തിന്റെ അപേക്ഷ കോണ്‍ഗ്രസ് ദേശീയ നേതൃത്വം അംഗീകരിക്കുകയായിരുന്നു. അജോയിയുടെ മടങ്ങിവരവ് ശരിവെച്ച് സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പത്രക്കുറിപ്പ് ഇറക്കുകയും ചെയ്തു

രാഹുല്‍ ഗാന്ധിയാണ് തിരികെ പാര്‍ട്ടിയിലെത്തുന്നതിന് തനിക്ക് പ്രചോദനമായതെന്ന് അജോയ് കുമാര്‍ പറയുന്നു.

ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലാണ് ജംഷഡ്പൂര്‍ എംപിയായിരുന്ന അജോയ് കുമാര്‍ പാര്‍ട്ടി വിട്ടത്. ഐപിഎസ് ഉദ്യോഗസ്ഥനായിരിക്കെ ജോലി രാജിവച്ച് ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലെത്തിയത്. തുടര്‍ന്ന് 2014 ലില്‍ കോണ്‍ഗ്രസിലെത്തി പാര്‍ട്ടിയുടെ വക്താവായി. 2017 ലാണ് അദ്ദേഹത്തെ പിസിസി അധ്യക്ഷനായി നിയമിച്ചത്.

Content Highlights: Ajoy Kumar Rejoins Congress After Quitting AAP


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented