അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ സമീര്‍ ചൗധരിയായി കസബ് അറിയപ്പെട്ടേനെ- വെളിപ്പെടുത്തലുമായി പുസ്തകം


മുംബൈ ഭീകരാക്രമണവേളയില്‍നിന്നുള്ള കസബിന്റെ ഫോട്ടോയില്‍, വലത്തേ കയ്യിലുള്ള ചുവന്ന ചരട് വ്യക്തമാണ്.

അജ്മൽ കസബ്. Photo: AP

മുംബൈ: 2008ലെ മുംബൈ ഭീകരാക്രമണത്തെ ഹിന്ദു ഭീകരവാദ ആക്രമണമായി വരുത്തിതീര്‍ക്കാന്‍ ലഷ്‌കര്‍ ഇ തൊയ്ബ ശ്രമിച്ചുവെന്ന് വെളിപ്പെടുത്തല്‍. മുംബൈ മുന്‍ പോലീസ് കമ്മീഷണര്‍ രാകേഷ് മാരിയയുടെ 'ലെറ്റ് മി സേ ഇറ്റ് നൗ' എന്ന പുസ്തകത്തിലാണ് ഇതേക്കുറിച്ച് പരാമര്‍ശമുള്ളത്. 2017 ജനുവരി 31നാണ് രാകേഷ് മാരിയ സര്‍വീസില്‍നിന്ന് വിരമിച്ചത്.

മുംബൈ ഭീകരാക്രമണത്തെ ഹിന്ദു ഭീകരവാദ ആക്രമണമെന്ന് വരുത്തിത്തീര്‍ക്കുന്നതില്‍ ലഷ്‌കര്‍ ഇ തൊയ്ബ വിജയിച്ചിരുന്നെങ്കില്‍, അജ്മല്‍ കസബ് തിരിച്ചറിയപ്പെടുക 'ചുവന്നചരട് കെത്തണ്ടയിലുണ്ടായിരുന്ന ബെംഗളൂരു സ്വദേശി സമീര്‍ ദിനേഷ് ചൗധരി' എന്നാകുമായിരുന്നെന്നും മാരിയ പുസ്തകത്തില്‍ വ്യക്തമാക്കുന്നു.

മുംബൈ ഭീകരാക്രമണവേളയില്‍നിന്നുള്ള കസബിന്റെ ഫോട്ടോയില്‍, വലത്തേ കയ്യിലുള്ള ചുവന്ന ചരട് കാണാന്‍ സാധിക്കും.

ഹിന്ദു ഭീകരവാദികള്‍ എങ്ങനെയാണ് മുംബൈയെ ആക്രമിച്ചത് എന്നതിനെ കുറിച്ചുള്ള വലിയ തലക്കെട്ടുകള്‍ ദിനപത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടേനെ. ബന്ധുക്കളുടെയും അയല്‍ക്കാരുടെയും അഭിമുഖം എടുക്കാന്‍ പ്രശസ്ത ടിവി മാധ്യമപ്രവര്‍ത്തകര്‍ ബെംഗളൂരുവില്‍ വരി നിന്നേനെ. പക്ഷെ കഷ്ടം അത് അങ്ങനെ സംഭവിച്ചില്ല. അയാള്‍ പാകിസ്താനിലെ ഫരീദ്‌കോട്ടില്‍നിന്നുള്ള അജ്മല്‍ അമീര്‍ കസബ് ആയിരുന്നു- മാരിയ പറയുന്നു.

ഹൈദരാബാദിലെ അരുണോദയ കോളേജിന്റെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ അക്രമികള്‍ കയ്യില്‍ കരുതിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അജ്മല്‍ കസബിനു വേണ്ടിയും ഇത്തരം കാര്‍ഡ് നിര്‍മിക്കാന്‍ ഉദ്ദേശിച്ചിരുന്നതായും രാകേഷ് മാരിയ കൂട്ടിച്ചേര്‍ക്കുന്നു.

'കസബ് ലഷ്‌കറില്‍ ചേര്‍ന്നത് മോഷണത്തിന് പരിശീലനം നേടാന്‍'

മോഷണം നടത്താന്‍ ആവശ്യമായ ആയുധപരിശീലനം നേടുകയെന്ന ലക്ഷ്യത്തോടെയാണ് അജ്മല്‍ കസബ് ലഷ്‌കര്‍ ഇ തൊയ്ബയില്‍ ചേര്‍ന്നത്. കസബിന് ജിഹാദുമായി ബന്ധമൊന്നും ഉണ്ടായിരുന്നില്ലെന്നും പുസ്തകത്തില്‍ പറയുന്നു. അവനും സുഹൃത്ത് മുസാഫര്‍ ലാല്‍ ഖാനും മോഷണം നടത്താനും അതിലൂടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താനും ആഗ്രഹിച്ചിരുന്നു. ഇതിന് ചില ആയുധങ്ങള്‍ ഉപയോഗിക്കാന്‍ പഠിക്കാനും പരിശീലനം നേടാനും ഉദ്ദേശിച്ചിരുന്നു- മാരിയ കൂട്ടിച്ചേര്‍ക്കുന്നു.

'നമാസ് നടക്കുന്നത് കണ്ട് കസബ് അമ്പരന്നു'

ഇന്ത്യയില്‍ മുസ്‌ലിങ്ങളെ നമസ്‌കരിക്കാന്‍ അനുവദിക്കുന്നില്ലെന്നും പള്ളികള്‍ അധികൃതര്‍ അടച്ചുപൂട്ടിയെന്നും കസബ് വിശ്വസിച്ചിരുന്നു. ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലിരിക്കെ, ദിവസേന അഞ്ചുനേരവും കേള്‍ക്കുന്ന ആസാന്‍ തന്റെ തോന്നലാണെന്നാണ് കസബ് കരുതിയിരുന്നത്- പുസ്തകത്തില്‍ പറയുന്നു. ഇതേക്കുറിച്ച് അറിഞ്ഞപ്പോള്‍, മെട്രോ സിനിമയ്ക്കു സമീപമുള്ള മോസ്‌ക്കിലേക്ക് ഒരു വാഹനത്തില്‍ കസബിനെ കൊണ്ടുപോകാന്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന രമേഷ് മഹാലെയോട് താന്‍ ആവശ്യപ്പെട്ടു. നമാസ് പുരോഗമിക്കുന്നതു കണ്ട് കസബ് അമ്പരന്നുവെന്നും മാരിയ വ്യക്തമാക്കുന്നു.

'കസബിനെ ഇല്ലാതാക്കാന്‍ ഐ.എസ്.ഐയും ലഷ്‌കറും ആഗ്രഹിച്ചിരുന്നു'

കസബിന്റെ ജീവന്‍ സംരക്ഷിക്കുക എന്നതിനായിരുന്നു താന്‍ ഏറ്റവും പ്രാധാന്യം നല്‍കിയിരുന്നതെന്നും മാരിയ പറയുന്നു. മുംബൈയിലെ പോലീസുകാര്‍ക്ക് അവനോടുള്ള ദേഷ്യവും വൈരവും വ്യക്തമായിരുന്നെന്നും രാകേശ് മാരിയ പറയുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ ജീവിച്ചിരിക്കുന്ന ഒരേയൊരു തെളിവിനെ ഏതുവിധേനയും ഇല്ലാതാക്കാന്‍ പാകിസ്താന്റെ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സും(ഐ.എസ്.ഐ) ലഷ്‌കര്‍ ഇ തൊയ്ബയും ആഗ്രഹിച്ചിരുന്നു. കസബിനെ വധിക്കാനുള്ള ചുമതല ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിനായിരുന്നു നല്‍കിയിരുന്നതെന്നും പുസ്തകത്തില്‍ രാകേഷ് മാരിയ പറയുന്നു.

content highlights: ajmal amir kasab would have died as Samir Dinesh Chaudhari reveals in his book

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022

More from this section
Most Commented