ന്യൂഡല്‍ഹി: ദേശീയ സുരക്ഷ ഉപദേഷ്ടാവായി അജിത്‌ ഡോവല്‍ തുടരും. അഞ്ചു വര്‍ഷത്തേക്കാണ് അജിത് ഡോവലിന് കാലാവധി നീട്ടിനല്‍കിയിരിക്കുന്നത്‌.

ദേശീയ സുരക്ഷയ്ക്ക് അജിത്‌  ഡോവല്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ഇത്തവണ ക്യാബിനറ്റ് റാങ്ക് നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. പേഴ്‌സണല്‍ മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി

2016 ലെ ഉറി ഭീകരാക്രമണത്തിന് ശേഷം നടന്ന മിന്നലാക്രമണത്തിനും 2019 ല്‍ ബലാക്കോട്ട് സര്‍ജിക്കല്‍ സ്‌ട്രൈക്കിനും ചുക്കാന്‍ പിടിച്ചത് അജിത്‌ ഡോവലായിരുന്നു. 

2014 ലാണ് ഡോവല്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവായി നിയമിതനാവുന്നത്. ഇതാദ്യമായാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് കാബിനറ്റ് റാങ്ക് നല്‍കുന്നത്. 1968 ബാച്ച് ഐപിഎസ് ഓഫീസറായ ഡോവല്‍ ഇന്റലിജന്‍സ് മുന്‍ മേധാവിയുമായിരുന്നു.

content highlights: Ajit Doval Gets Another Term as NSA with cabinet Rank