കുശിനഗര്‍ വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു; ആദ്യ വിമാനം ശ്രീലങ്കയില്‍ നിന്ന്


കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആദ്യമായി ലാൻഡ് ചെയ്ത ശ്രീലങ്കൻ വിമാനം | ഫോട്ടോ: പി.ടി.ഐ

ലഖ്‌നൗ: ഉത്തര്‍പ്രദേശ് കുശിനഗറില്‍ പുതിയതായി നിര്‍മിച്ച അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു. കൊളംബോയില്‍ നിന്ന് ബുദ്ധമത സന്യാസിമാരും തീര്‍ത്ഥാടകരും ഉള്‍പ്പടെ 125 പേരുമായി ശ്രീലങ്കയില്‍ നിന്നുള്ള വിമാനമാണ് ആദ്യമായി കുശിനഗറില്‍ ഇറങ്ങിയത്.

ദശാബ്ദങ്ങളായുള്ള പ്രതീക്ഷകളുടേയും പ്രവര്‍ത്തനങ്ങളുടേയും ഫലമാണ് കുശിനഗര്‍ വിമാനത്താവളമെന്ന് വിമാനത്താവളം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. തന്നെ സംബന്ധിച്ചടത്തോളം ഇരട്ടി സംതൃപ്തിയാണ് ഇത് നല്‍കുന്നത്. ഒന്ന്, ഇവിടേക്കുള്ള ആത്മീയ തീര്‍ഥാടനവുമായി ബന്ധപ്പെട്ടതാണ്. മറ്റൊന്ന് താന്‍ പ്രതിനിധീകരിക്കുന്ന പൂര്‍വഞ്ചാല്‍ മേഖലയ്ക്ക് നല്‍കിയ വാഗ്ദാനത്തിന്റെ പൂര്‍ത്തീകരണമാണിത് എന്നുള്ളതാണെന്നും മോദി വ്യക്തമാക്കി.

ബുദ്ധദേവനുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ വികസനം ഉറപ്പാക്കാന്‍ മികച്ച ഗതാഗത സൗകര്യവും പ്രത്യേക പരിഗണനയുമാണ് ഇന്ത്യ നല്‍കുന്നത്. കുശിനഗറിന്റ വികസനത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാരും കേന്ദ്രസര്‍ക്കാരും മുന്‍ഗണന നല്‍കുന്നുണ്ട്. കുശിനഗര്‍ വിമാനത്താവളം ഈ പ്രദേശത്തിന്റെയാകെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്തും. തൊഴിലവസരങ്ങള്‍ ഉണ്ടാക്കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്ത നാല് വര്‍ഷം കൊണ്ട് ലോകത്തെ ഇരുന്നൂറോളം വിമാനത്താവളങ്ങളുമായും ഹെലിപോര്‍ട്ടുകളുമായും കുശിനഗര്‍ വ്യോമബന്ധം സ്ഥാപിക്കും. അടുത്തയാഴ്ചയോടെ സ്‌പൈസ് ജെറ്റ് കുശിനഗര്‍-ഡല്‍ഹി സര്‍വീസ് ആരംഭിക്കും. ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് ഇത് ഗുണം ചെയ്യും.

ഉത്തര്‍പ്രദേശില്‍ മാത്രം കുശിനഗറിലേത് ഉള്‍പ്പെടെ ഒമ്പത് പുതിയ വിമാനത്താവളങ്ങളാണ് ജനങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്നത്. പുതിയതായി നിര്‍മിച്ച ജെവാര്‍ വിമാനത്താവളം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയതാണ്. റെക്കോര്‍ഡ് വേഗത്തിലാണ് ഇവിടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.

ബുദ്ധനുമായി ബന്ധപ്പെട്ട് ലോകത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ഥാടനകേന്ദ്രമാണ് കുശിനഗറിലേത്. ഉത്തര്‍പ്രദേശിലെയും വടക്കന്‍ ബീഹാറിലെയും ബുദ്ധ കേന്ദ്രങ്ങള്‍ക്ക് സമീപമുള്ള തന്ത്രപ്രധാനമായ സ്ഥലമായതിനാല്‍ വരുംവര്‍ഷങ്ങളില്‍ കുശിനഗര്‍ വിമാനത്താവളം വിദേശ വിനോദസഞ്ചാരികളുടെ യാത്രകള്‍ക്ക് ഏറെ സഹായകമാകും.

590 ഏക്കറിലാണ് കുശിനഗര്‍ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നത്. ലോകോത്തര സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 260 കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്.

Content Highlights: Airport In UP's Kushinagar Launched By PM, First Flight From Sri Lanka

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
P.C George

1 min

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

Jul 2, 2022


rape

2 min

പീഡനം, രണ്ടാം തവണയും ഗര്‍ഭിണിയായി; ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച പത്താം ക്ലാസുകാരി മരിച്ചു

Jul 2, 2022


pc george

2 min

പി.സിക്കെതിരായ കേസ്: പീഡനം ഫെബ്രുവരി പത്തിനെന്ന് FIR; ചുമത്തിയിട്ടുള്ളത് ജാമ്യമില്ലാ വകുപ്പുകള്‍

Jul 2, 2022

Most Commented