ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ച പ്രമുഖ കര്‍ണാടിക് സംഗീതജ്ഞന്‍ ടി.എം.കൃഷ്ണയുടെ സംഗീത പരിപാടിയിൽ നിന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പിന്മാറി.
ഈ മാസം 17,18 തിയതികളിൽ ഡല്‍ഹി ചാണക്യപുരി നെഹ്‌റു പാര്‍ക്കിൽ നടത്താനിരുന്ന പരിപാടിയാണ് എയർപോർട്ട് അതോറിറ്റിയുടെ പിന്മാറ്റത്തെത്തുടർന്ന് മാറ്റിവെച്ചത്. ഒരു സാസ്‌കാരിക സംഘടനയും എയര്‍പോര്‍ട്ട് അതോറി ഓഫ് ഇന്ത്യയുമായിരുന്നു പരിപാടിയുടെ സംഘാടകര്‍. പരിപാടിയെ സംബന്ധിച്ച് ഡല്‍ഹിയിലെ പത്രങ്ങളിലും മറ്റും വന്‍ പരസ്യ പ്രചാരണവും നടത്തിയിരുന്നു.
ടി.എം.കൃഷ്ണ ദേശ വിരുദ്ധനാണെന്നും അര്‍ബന്‍ നക്‌സലാണെന്നുമുള്ള വലതുപക്ഷ ട്രോള്‍ ആക്രമങ്ങള്‍ വ്യാപകമായതോടെയാണ് പരിപാടി മാറ്റിവെക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ തീരുമാനിച്ചത്.
പരിപാടി മാറ്റിവെച്ച കാര്യം എയര്‍പോര്‍ട്ട് അതോറി ഓഫ് ഇന്ത്യ ട്വീറ്റ് ചെയ്തിട്ടുണ്ടെങ്കിലും എന്താണ് കാരണമെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. അതേ സമയം പരിപാടി പിന്നീട് നടത്തുമെന്ന് ട്വീറ്റില്‍ അറിയിച്ചിട്ടുണ്ട്.
കൃഷ്ണയെ ദേശവിരുദ്ധനെന്ന് മുദ്രകുത്തിയുള്ള ട്രോള്‍ പ്രചാരണങ്ങളില്‍ കേന്ദ്ര മന്ത്രിമാരെയടക്കം ടാഗ് ചെയ്തിട്ടുമുണ്ട്.
#AAI cordially invites you to a Carnatic vocal performance by @tmkrishna who will be accompanied by R.K. Shriramkumar on violin, Praveen Sparsh on Mridangam & Anirudh Athreya on Kanjira - on 17th November in the 2nd edition of 'Dance & Music in the Park' at Nehru Park, Delhi. pic.twitter.com/8ZiUd4n2xC
— Airports Authority of India (@AAI_Official) November 10, 2018