വീട്ടില്‍ കടന്നുകയറി ബലാത്സംഗം ചെയ്തു; അക്രമിയെ മുറിയില്‍ പൂട്ടിയിട്ട് എയര്‍ഹോസ്റ്റസ്


പ്രതീകാത്മക ചിത്രം | PTI

ന്യൂഡല്‍ഹി: സൗത്ത് ഡല്‍ഹിയിലെ മെഹറൗലിയില്‍ എയര്‍ഹോസ്റ്റസിനെ അയല്‍ക്കാരന്‍ ബലാത്സംഗം ചെയ്തുവെന്ന് പരാതി. ഖാന്‍പുര്‍ സ്വദേശിയായ ഹര്‍ജീത് യാദവിനെതിരായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടിയുടെ ബ്ലോക്ക് അധ്യക്ഷനാണ് പ്രതി.

മെഹ്‌റൗലി പോലീസ് സ്‌റ്റേഷനിലാണ് ആദ്യം പരാതി ലഭിച്ചത്. സംഭവത്തെക്കുറിച്ച്‌ പോലീസ് പറയുന്നതിങ്ങനെ: എയര്‍ഹോസ്റ്റസിന് പ്രതിയുമായി ഒന്നരമാസത്തെ പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അനുവാദം ചോദിക്കാതെ മദ്യലഹരിയില്‍ വീട്ടിലെത്തിയ പ്രതി അക്രമം കാട്ടി. തുടര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തു. 30 വയസ്സുകാരിയായ എയര്‍ഹോസ്റ്റസ് അക്രമിയെ മുറിയില്‍ പൂട്ടിയിട്ട് ഉടന്‍ പോലീസിനെ വിവരമറിയിച്ചു.



യുവതിയുടെ പരാതിയില്‍ ഐപിസി സെക്ഷന്‍ 376, 323, 509, 377 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതി ഹര്‍ജീത് യാദവിനെ പോലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Content Highlights: Airhostess Locks Man Who Raped Her At Her House


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022

Most Commented