ജോധ്പുര്‍: വ്യോമസേനയുടെ മിഗ്-27 വിമാനം തകര്‍ന്നുവീണു. പൈലറ്റ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെ 11.45-ഓടെ രാജസ്ഥാനിലെ സിരോഹിയിലായിരുന്നു സംഭവം. 

ഉത്തര്‍ലായില്‍നിന്ന് ബാര്‍മറിലേ വ്യോമസേന ബേസ് ക്യാമ്പിലേക്കുള്ള പറക്കലിനിടെയാണ് വിമാനം തകര്‍ന്നുവീണത്. എന്‍ജിന്‍ തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം. അപകടത്തില്‍ ആര്‍ക്കും പരിക്കേല്‍ക്കുകയോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. 

രാജസ്ഥാനില്‍ വിമാനം തകര്‍ന്നുവീണ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് വ്യോമസേന അറിയിച്ചു. മാര്‍ച്ച് എട്ടിന് രാജസ്ഥാനിലെ ബിക്കാനീറിലും ഫെബ്രുവരി 12-ന് ജയ്‌സാല്‍മേറിലും മിഗ് തകര്‍ന്നുവീണിരുന്നു.

Content Highlights: airforce mig 27 fighter jet crashed in rajasthan