INS Virat| ANI
അഹമ്മദാബാദ്: നാവികസേനയില്‍ നിന്ന് മൂന്ന് വര്‍ഷം മുമ്പ് ഡി കമ്മീഷന്‍ ചെയ്ത വിമാനവാഹിനി കപ്പല്‍ വിരാടിനെ പൊളിച്ചുവില്‍ക്കും. 30 വര്‍ഷത്തോളം നാവിക സേനയില്‍ വിവിധ ദൗത്യങ്ങളുടെ ഭാഗമായിരുന്നു വിരാട്. ഗുജറാത്തിലെ ഭാവ്‌നഗര്‍ ജില്ലയിലുള്ള അലാങ്ങില്‍ വെച്ചാകും വിമാനവാഹിനി കപ്പല്‍ പൊളിച്ചുമാറ്റുക.
കഴിഞ്ഞമാസമാണ് മെറ്റല്‍ സ്‌ക്രാപ്പ് ട്രേഡ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് വിരാടിനെ ലേലത്തില്‍ വിറ്റത്. 38.54 കോടി രൂപയ്ക്ക് ശ്രീറാം ഗ്രൂപ്പാണ് കപ്പലിനെ പൊളിച്ച് വില്‍ക്കാനുള്ള അവകാശം നേടിയത്. അടുത്തമാസത്തോടെ മുംബൈയില്‍ നിന്ന് വിരാടിനെ കെട്ടിവലിച്ച് അലാങ്ങിലേക്ക് കൊണ്ടുപോകും. 12 മാസം കൊണ്ട് പൊളിക്കല്‍ പൂര്‍ണമാകും.
1987ലാണ് വിരാട് നാവികസേനയുടെ ഭാഗമാകുന്നത്. 30 വര്‍ഷത്തെ സേവനത്തിന് ശേഷം 2017ലാണ് കപ്പല്‍ ഡി കമ്മീഷന്‍ ചെയ്തത്. ഇതിനെ ഒരു മ്യൂസിയമാക്കി മാറ്റണമെന്ന ആവശ്യമുയര്‍ന്നിരുന്നുവെങ്കിലും അക്കാര്യം കേന്ദ്രസര്‍ക്കാര്‍ തള്ളിക്കളഞ്ഞു.
ബ്രിട്ടീഷ് നാവികസേനയുടെ ഭാഗമായിരുന്ന എച്ച്.എം.എസ് ഹെര്‍മെസാണ് പിന്നീട് പരിഷ്‌കരിച്ച് ഇന്ത്യ വാങ്ങി വിരാട് എന്ന് പേരിടുകയായിരുന്നു. 65 കോടി ഡോളറിന് 1980കളിലാണ് ഇന്ത്യ ഇത് വാങ്ങിയത്.1987 മെയ് 12ന് നാവികസേയില്‍ കമ്മീഷന്‍ ചെയ്തു.
Content Highlights: Aircraft Carrier INS Viraat, India's Longest Serving Warship, To Be Dismantled In Gujarat
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..