വായുഗുണനിലവാരം ഗുരുതരനിലയില്‍; ഡല്‍ഹിയില്‍ ഡീസല്‍ വാഹനങ്ങള്‍ക്കും ചരക്കുലോറികള്‍ക്കും നിയന്ത്രണം


പ്രതീകാത്മക ചിത്രം | Photo-PTI

ന്യൂ ഡല്‍ഹി: അന്തരീക്ഷവായുവിന്‍റെ ഗുണനിലവാരം ഗുരുതര നിലയിലായ സാഹചര്യത്തില്‍ ഡീസലിലോടുന്ന ചെറിയ വാഹനങ്ങള്‍ നിരത്തില്‍ നിന്ന് പിന്‍വലിക്കാന്‍ ശുപാർശ നല്‍കി എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷന്‍. ഡല്‍ഹിയിലും തലസ്ഥാന മേഖലയിലെ മറ്റു നഗരങ്ങളിലുമാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്. വായുമലിനീകരണം കുറച്ചുകൊണ്ടുവരുന്നതിനുള്ള കർമപദ്ധതിയുടെ അവസാനഘട്ടമെന്ന നിലയിലാണ് പുതിയ തീരുമാനം.

ചെറിയ വാഹനങ്ങള്‍ക്ക് പുറമേ ട്രക്കുകള്‍ക്കും തലസ്ഥാനനഗരിയില്‍ കയറുന്നതിന് വിലക്കുണ്ട്. ബി.എസ് 4 വാഹനങ്ങളെയും അടിയന്തരാവശ്യങ്ങള്‍ക്കുപയോഗിക്കുന്ന വാഹനങ്ങളെയും നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കിയേക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അത്യാവശ്യമല്ലാത്ത വാണിജ്യസ്ഥാപനങ്ങളുടെയും പ്രവർത്തനം നിര്‍ത്തിവയ്ക്കാനും ഒറ്റയക്ക-ഇരട്ടയക്ക നമ്പറുകളുടെ അടിസ്ഥാനത്തില്‍ വാഹനഗതാഗതം നിയന്ത്രിക്കാനും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ഡല്‍ഹിയില്‍ പ്രതിദിന വായുഗുണനിലവാരം 450 എന്ന അപകടകരമായ നിലയില്‍ തുടരുകയാണ്. ഗുരുതരമായ സാഹചര്യമാണിതെന്നാണ് വിലയിരുത്തല്‍

Content Highlights: Air quality panel orders ban on diesel LMVs in Delhi-NCR, entry of trucks


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented