ഡല്‍ഹിയില്‍ വായു ഗുണനിലവാരം 'വളരെ മോശം' സ്ഥിതിയിലെന്ന് സൂചിക


ഡല്‍ഹിയുടെ മൊത്തത്തിലുള്ള വായു ഗുണനിലവാരസൂചിക നില്‍ക്കുന്നത് 385 ലാണ്. വളരെ മോശമാണ് സ്ഥിതിയെന്നാണ് ഇത് അടയാളപ്പെടുത്തുന്നത്.

ന്യൂഡൽഹിയിലെ തെർമൽ പവർ പ്ലാന്റിൽനിന്ന് പുക പുറന്തള്ളപ്പെടുന്നു | Photo: PTI

ന്യൂഡല്‍ഹി: തലസ്ഥാനനഗരിയില്‍ വായുമലിനീകരണം രൂക്ഷമെന്ന് വായു ഗുണനിലവാരസൂചിക. ഡല്‍ഹിയുടെ മൊത്തത്തിലുള്ള വായു ഗുണനിലവാരസൂചിക നില്‍ക്കുന്നത് 385-ലാണ്. വളരെ മോശമാണ് സ്ഥിതിയാണ് ഇത് അടയാളപ്പെടുത്തുന്നത്. ഡല്‍ഹിയുടെ തന്നെ ഭാഗമായ നോയിഡയില്‍ സൂചിക 444 ആണ് രേഖപ്പെടുത്തുന്നത്.

ഗുരുതര സാഹചര്യമാണ് ഇവിടെയുള്ളതെന്നും സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ആന്‍ഡ് വെതര്‍ ഫോര്‍ക്കാസ്റ്റിങ് ആന്‍ഡ് റിസര്‍ച്ചിന്റെ (സഫര്‍) കണക്കുകള്‍ സൂചിപ്പിക്കുന്നു. ഗുരുഗ്രാമില്‍ നില 391-ല്‍ത്തന്നെ തുടരുകയാണ്. ഡല്‍ഹിയുടെ സമീപനഗരങ്ങളിലെ വായു മലിനീകരണം ദിനംപ്രതി രൂക്ഷമാവുകയാണ്. നോയിഡ അടക്കമുള്ള നഗരങ്ങളിലും സ്ഥിതി അടിക്കടി വഷളാവുകയാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.വടക്കുപറിഞ്ഞാറന്‍ നഗരമായ നരേലയിലാണ് വായു ഗുണനിലവാരസൂചിക ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നത്. ഇവിടെ 571 ലാണ് സൂചിക. അതീവഗുരുതര സാഹചര്യമാണിത്. വടക്കന്‍ ഡല്‍ഹിയിലെ എല്ലാ നഗരങ്ങളിലും 400-നു മുകളിലാണ് സൂചികയെന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.

സൂചിക പൂജ്യം മുതല്‍ 100 വരെയുള്ളത് നല്ല വായുഗുണനിലവാരത്തെയും 100 മുതല്‍ 200 വരെ 'ഇടത്തരം' ഗുണനിലവാരത്തെയും സൂചിപ്പിക്കുന്നു. 200 മുതല്‍ 300 വരെയുള്ളത് മോശവും 300-400 പരിധിയിലുള്ളത് വളരെ മോശവുമാണ്. 400 മുകളിലുള്ളത് ഗുരുതര സാഹചര്യത്തെയും സൂചിപ്പിക്കുന്നു.

ഡല്‍ഹിയില്‍ വായുമലിനീകരണം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍, എല്ലാ കെട്ടിടനിര്‍മാണപ്രവൃത്തികളും താത്കാലികമായി നിര്‍ത്തിവെക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് അധികൃതർ കടന്നിട്ടുണ്ട്.

Content Highlights: delhi air pollution, very poor air quality, air quality index


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented