ശങ്കർ മിശ്ര | Photo: ANI
ന്യൂഡല്‍ഹി: എയര്‍ഇന്ത്യ വിമാന യാത്രക്കിടെ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ച കേസില്‍ കോടതിയില്‍ വിചിത്രവാദവുമായി പിടിയിലായ ശങ്കര്‍ മിശ്ര. താന്‍ മൂത്രമൊഴിച്ചിട്ടില്ലെന്നും സഹയാത്രിക സ്വയം ചെയ്തതാണ് അതെന്നും ഇയാള്‍ ഡല്‍ഹി സെഷന്‍സ് കോടതിയില്‍ പറഞ്ഞു.
ശങ്കര്‍മിശ്രയുടെ കസ്റ്റഡി ആവശ്യപ്പെട്ട് ഡല്‍ഹി പോലീസ് നല്കിയ അപേക്ഷയില്‍ നല്കിയ നോട്ടീസ് മറുപടിയായാണ് ശങ്കര്‍ മിശ്രയുടെ ഈ പ്രതികരണം. കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ ആവശ്യം നിരസിച്ച കോടതി ഇയാളെ കഴിഞ്ഞ ശനിയാഴ്ച 14 ദിവസത്തേക്ക് ജുഡീഷ്യല്‍ റിമാന്‍ഡിലേക്ക് അയച്ചിരുന്നു.
ന്യൂയോര്‍ക്കില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനത്തില്‍ സഹയാത്രികയ്ക്ക് മേല്‍ മൂത്രമൊഴിച്ച കേസിലാണ് ശങ്കര്‍ മിശ്ര പിടിയിലായത്. സംഭവത്തില്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി ഇയാള്‍ക്ക് ജാമ്യം നിഷേധിച്ചിരുന്നു. വിശദമായ വാദത്തിനുശേഷമാണ് ജാമ്യാപേക്ഷ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോമള്‍ ഗാര്‍ഗ് തള്ളിയത്.
അതേസമയം സ്ത്രീ സ്വയം മൂത്രമൊഴിക്കുകയായിരുന്നുവെന്ന വാദം ജാമ്യാപേക്ഷ പരിഗണിക്കവെ പ്രതിയുടെ അഭിഭാഷകര്‍ കോടതിയില്‍ ഉന്നയിച്ചിരുന്നില്ല.
കഴിഞ്ഞ നവംബര്‍ 26-നാണ് സംഭവം നടന്നത്. എയര്‍ ഇന്ത്യാ വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ യാത്രികയുടെ ദേഹത്തേക്ക് പ്രതി മൂത്രമൊഴിക്കുകയായിരുന്നു. വസ്ത്രങ്ങളും ബാഗും ഷൂസുമെല്ലാം മൂത്രത്തില്‍ കുതിര്‍ന്നതായി യാത്രക്കാരി നല്കിയ പരാതിയില്‍ പറയുന്നു.
Content Highlights: Air India urination case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..