പ്രതീകാത്മക ചിത്രം (ഇടത്), ഇൽകർ ഐസി (വലത്) | Photo: ANI, https:||twitter.com|shukla_tarun
ന്യൂഡൽഹി: എയർ ഇന്ത്യയുടെ പുതിയ സി.ഇ.ഒ.യും എം.ഡിയും ആയി തുർക്കി എയർലൈൻസിന്റെ മുൻചെയർമാൻ ഇൽകർ ഐച്ചിയെ നിയമിച്ചു. ടാറ്റാ ഗ്രൂപ്പാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
എയർ ഇന്ത്യയുടെ സിഇഒയും എംഡിയുമായി ഇൽക്കർ ഐച്ചിയെ നിയമിക്കുന്നതിന് എയർ ഇന്ത്യ ബോർഡ് യോഗം ചേർന്നു, തുടർന്ന് അംഗീകാരം നൽകിയെന്ന് ടാറ്റ ഗ്രൂപ്പ് പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കുന്നു.
തുർക്കി എയർലൈൻസിനെ ഇന്നത്തെ നിലയിലേക്ക് നയിച്ച ബുദ്ധികേന്ദ്രമാണ് ഐച്ചി. എയർ ഇന്ത്യയെ പുതിയ യുഗത്തിലേക്ക് നയിക്കാൻ വേണ്ടി അദ്ദേഹത്തെ ടാറ്റാ ഗ്രൂപ്പിലേക്ക് ക്ഷണിക്കുന്നു. ഐസിയുടെ നിയമനത്തെക്കുറിച്ച് ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ പറഞ്ഞു. 2022 ഏപ്രിൽ 1 ന് മുമ്പായി അദ്ദേഹം ഔദ്യോഗികമായി സ്ഥാനം ഏറ്റെടുക്കുമെന്ന് ടാറ്റാ ഗ്രൂപ്പ് അറിയിച്ചു.
എയർ ഇന്ത്യ പോലുള്ള ഒരു എയർലൈൻസിനെ നയിക്കാനും ടാറ്റാ ഗ്രൂപ്പിൽ ചേരാനുമുള്ള പദവി സ്വീകരിക്കുന്നതിൽ സന്തുഷ്ടനാണെന്നും, ഈ ബഹുമതി സ്വീകരിക്കുന്നുവെന്നും ഐച്ചി പ്രതികരിച്ചു. ലോകത്തിലെ ഏറ്റവും മികച്ച എയർലൈനുകളിൽ ഒന്നായ എയർ ഇന്ത്യയെ മാറ്റുമെന്നും അദ്ദേഹം കൂട്ടച്ചേർത്തു.
Air India's New CEO Is Ilker Ayci, Former Chairman Of Turkish Airlines
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..