പ്രതീകാത്മക ചിത്രം | Photo: REUTERS/Regis Duvignau (File Photo)
ന്യൂഡല്‍ഹി: യാത്രക്കാരൻ വിമാന ജീവനക്കാരെ കൈയ്യേറ്റംചെയ്തതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യാ വിമാനം ഡൽഹി വിമാനത്താവളത്തിൽ തിരിച്ചിറക്കി. ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ വിമാനമാണ് യാത്രക്കാരന്‍റെ നിലവിട്ട പെരുമാറ്റത്തെ തുടർന്ന് തിരിച്ചിറക്കിയത്.
ഡല്‍ഹിയില്‍ നിന്നും തിങ്കളാഴ്ച രാവിലെ 6.35ന് പുറപ്പെട്ട വിമാനത്തിലാണ് സംഭവം. വിഷയത്തിൽ എയര്‍ ഇന്ത്യ യാത്രക്കാരനെതിരെ ഡൽഹി എയർപ്പോർട്ട് പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. യാത്രക്കാരിൽ ഒരാള്‍ ജീവനക്കാരുമായി തർക്കത്തിൽ ഏർപ്പെടുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. യാത്രക്കാരനെ പിന്നീട് പോലീസിന് കെെമാറി.
വിമാനം തിരിച്ചിറക്കിയതില്‍ യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നതായും വിമാനം ഉച്ചയ്ക്കു ശേഷം ലണ്ടനിലേക്ക് സര്‍വീസ് നടത്തുമെന്നും എയര്‍ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.
Content Highlights: Air India's London-bound flight returns to Delhi after passenger cabin crew
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..