മുംബൈ: ലാഡിങ്ങിനിടെ മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തില്‍വച്ച് എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടി.

128 യാത്രക്കാരുമായി അഹമ്മദാബാദില്‍നിന്നു വന്ന എ ഐ 614 ന്റെ ടയറാണ് പൊട്ടിയത്.

യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. തുടര്‍ യാത്ര ആവശ്യമുള്ളവരെ മറ്റൊരു വിമാനത്തില്‍ യാത്ര തുടരാന്‍ അനുവദിച്ചു.