ഇന്ധനചോര്‍ച്ച, എന്‍ജിന്‍ നിലച്ചു; ഡല്‍ഹിയിലേക്കുവന്ന Air India വിമാനം സ്വീഡനില്‍ അടിയന്തരമായി ഇറക്കി


1 min read
Read later
Print
Share

300 യാത്രക്കാരുമായി പറന്നുയർന്ന വിമാനമാണ് സ്വീഡനിൽ ഇറക്കിയത്.

എയർ ഇന്ത്യ | ഫോട്ടോ: PTI

ന്യൂഡൽഹി: ഇന്ധന ചോർച്ചയെത്തുടർന്ന് എയർ ഇന്ത്യയുടെ (AI106) നെവാർക്ക് - ഡൽഹി വിമാനം സ്വീഡനിൽ അടിയന്തരമായി തിരിച്ചിറക്കി. 300 യാത്രക്കാരുമായി പറന്നുയർന്ന വിമാനമാണ് ഇന്ധന ചോർച്ചയെത്തുടർന്ന് സ്വീഡനിൽ ഇറക്കിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന വിവരം.

വിമാനം അടിയന്തരമായി തിരിച്ചിറക്കുന്ന സമയത്ത് വൻ യൂണിറ്റ് ഫയർ എഞ്ചിനുകളിൽ വിമാനത്താവളത്തിൽ എത്തിച്ചിരുന്നതായി എ.എൻ.ഐ. റിപ്പോർട്ട് ചെയ്യുന്നു.

ഇന്ധന ചോർച്ചയെത്തുടർന്ന് വിമാനത്തിലെ ഒരു എഞ്ചിൻ ഷട്ട് ഡൗൺ ആവുകയും തുടർന്ന് സ്റ്റോക്ക്ഹോമിൽ വിമാനം സുക്ഷിതമായി ഇറക്കുകയുമായിരുന്നുവെന്ന് ഡി.ജി.സി.എ. മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. പരിശോധനയിൽ രണ്ടാമത്തെ എഞ്ചിനിൽ നിന്നാണ് ഇന്ധനം ചോരുന്നതെന്ന് കണ്ടെത്തിയതെന്നും പരിശോധനകൾ പുരോഗമിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Content Highlights: Air India Newark-Delhi flight with 300 passengers onboard makes emergency landing

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Opposition

2 min

ബിജെപിക്കെതിരെ പൊതുസ്ഥാനാര്‍ഥി; 450 മണ്ഡലങ്ങളില്‍ മുന്നേറ്റത്തിന് ഒറ്റക്കെട്ടാകാന്‍ പ്രതിപക്ഷം

Jun 8, 2023


medical

രാജ്യത്ത് പുതുതായി 50 മെഡിക്കല്‍ കോളേജുകള്‍ അനുവദിച്ച് കേന്ദ്രസർക്കാർ; കേരളത്തിന് ഒന്നുപോലുമില്ല

Jun 8, 2023


mavelikkara murder

1 min

ശ്രീമഹേഷ് മൂന്നുപേരെ കൊല്ലാന്‍ പദ്ധതിയിട്ടെന്ന് പോലീസ്; ലക്ഷ്യംവച്ചവരില്‍ പോലീസ് ഉദ്യോഗസ്ഥയും

Jun 9, 2023

Most Commented