എയർ ഇന്ത്യ | ഫോട്ടോ: PTI
ന്യൂഡല്‍ഹി: 500 ജെറ്റ്‌ലൈനര്‍ വിമാനങ്ങള്‍ വാങ്ങാനൊരുങ്ങി എയര്‍ ഇന്ത്യ. എയര്‍ബസ്, ബോയിങ് എന്നീ കമ്പനികളില്‍ നിന്നാവും വിമാനങ്ങള്‍ വാങ്ങുകയെന്നും വാര്‍ത്താ എജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടുചെയ്തു. ഇതിനായി എയര്‍ ഇന്ത്യ ആയിരം കോടി ഡോളറോളം ചെലവഴിക്കുമെന്നാണ് റിപ്പോര്‍ട്ട്.
എയര്‍ബസ് A350, ബോയിങ്ങ് 787, 777, എന്നീ വിമാനങ്ങളാണ് എയര്‍ ഇന്ത്യ വാങ്ങുക. എന്നാല്‍ എയര്‍ ഇന്ത്യയോ ബോയിങ്ങോ എയര്‍ബസോ വാര്‍ത്തകളോടു പ്രതികരിച്ചിട്ടില്ല.
ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കിയതിനു പിന്നാലെ വമ്പന്‍ അഴിച്ചുപണികള്‍ക്ക് എയര്‍ ഇന്ത്യ ഒരുങ്ങുന്നതായാണ് സൂചന. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ സഹ ഉടമസ്ഥതയിലുള്ള വിസ്താര എയര്‍ലൈന്‍സ് എയര്‍ ഇന്ത്യയില്‍ ലയിച്ചിരുന്നു. ഇതോടെ 218 വിമാനങ്ങളുമായി ഇന്ത്യയിലെ എറ്റവും വലിയ രാജ്യാന്തര കാരിയറും രണ്ടാമത്തെ ആഭ്യന്തര കാരിയറുമായി എയര്‍ ഇന്ത്യ മാറിയിരുന്നു.
1932-ല്‍ ജെ.ആര്‍.ഡി. ടാറ്റ ആരംഭിച്ച എയര്‍ ഇന്ത്യ 1953-ല്‍ ദേശസാത്കരിക്കുകയായിരുന്നു. ഒടുവില്‍ കഴിഞ്ഞ ജനുവരിയിലാണ് ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയുടെ ഉടമസ്ഥാവകാശം വീണ്ടെടുത്തത്.
Content Highlights: air india nears historic order of 500 jetliners worth billion dollars
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..