ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ ബോയിങ് വിമാനം വഴി മാറ്റി പറത്തുകയും അപകടകരമായ രീതിയില്‍ ഇറക്കുകയും ചെയ്ത സംഭവത്തില്‍ രണ്ട് പൈലറ്റുമാര്‍ക്കെതിരെ അധികൃതര്‍ നടപടി സ്വീകരിച്ചു. വിമാനം പറത്തുന്നതില്‍നിന്ന് ഇരുവരെയും കമ്പനി താല്‍ക്കാലികമായി വിലക്കി. 

ഒക്ടോബര്‍ 20നായിരുന്നു നടപടിക്ക് ആസ്പദമായ സംഭവം. ന്യൂഡല്‍ഹിയില്‍നിന്ന് ഹോങ് കോങിലേക്ക് പുറപ്പെട്ട ബോയിങ് എഐ-101 വിമാനമാണ് ഇവര്‍ നിയന്ത്രിച്ചത്. സാധാരണ വിമാനം പറത്തുന്ന പാതയില്‍നിന്ന് ബോയിങ് എഐ-101 വ്യതിചലിച്ചു. പിന്നീട് താഴ്ന്ന് പറന്ന വിമാനം അപകടരമായ വേഗത്തില്‍ ഹോങ് കോങ് വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. 

ഡല്‍ഹിയില്‍ നിന്നുള്ള നോണ്‍സ്‌റ്റോപ്പ് സര്‍വീസില്‍ മൊത്തം 370 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. 

Content Highlight: Air India Grounds Two Pilots After Aircraft 'Descends Rapidly' in Hong Kong