ന്യൂഡല്‍ഹി : എയര്‍ ഇന്ത്യ സര്‍വ്വീസ് നിര്‍ത്തുന്നതായുള്ള വാര്‍ത്തകള്‍ തള്ളിക്കളഞ്ഞ് എയര്‍ ഇന്ത്യ മേധാവി അശ്വനി ലോഹാനി. എയര്‍ ഇന്ത്യ സര്‍വ്വീസ് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഷെയറുകള്‍ വിറ്റഴിക്കുന്നതായുള്ള വാര്‍ത്തകളും അശ്വനി ലോഹാനി നിഷേധിച്ചു.

"എയര്‍ ഇന്ത്യ സര്‍വ്വീസ് അവസാനിപ്പിക്കുന്നതായുള്ള എല്ലാ വാര്‍ത്തകളും അടിസ്ഥാന രഹിതമാണ്. എയര്‍ ഇന്ത്യ ഇനിയും പറക്കുകയും മുന്നിലെത്തുകയും ചെയ്യും യാത്രക്കാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും ഏജന്റുമാര്‍ക്കും ഇക്കാര്യത്തില്‍ ആശങ്ക വേണ്ട. എയര്‍ ഇന്ത്യ ഇപ്പോഴും വലിയ വിമാനക്കമ്പനികളില്‍ ഒന്നാണ്", അശ്വനി ലോഹാനി ട്വിറ്ററിലൂടെ വ്യക്തമാക്കി 

നിലനില്‍പ്പിന് സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം എയര്‍ ഇന്ത്യ മാനേജ്‌മെന്റ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് കത്തയച്ചിരുന്നു. 

Content Highlight: Air India continue to fly, rumours baseless :Ashwani Lohani