പ്രതീകാത്മക ചിത്രം | Photo: REUTERS/Regis Duvignau (File Photo)
ന്യൂഡല്‍ഹി: വിമാനത്തിനുള്ളില്‍ വെച്ച് മദ്യലഹരിയിലായ യാത്രക്കാരന് സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ ആരോപണ വിധേയനായ യാത്രക്കാരന് യാത്രാവിലക്ക് ഏര്‍പ്പെടുത്തി എയര്‍ ഇന്ത്യ. ഒരു മാസത്തേക്കാണ് വിലക്ക്. കൂടുതല്‍ നടപടികള്‍ക്കായി ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഡിജിസിഎയ്ക്ക് കൈമാറിയിട്ടുണ്ടെന്നും സംഭവത്തില്‍ ക്യാബിന് ക്രൂവിന് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് അന്വേഷിക്കാന്‍ ആഭ്യന്തര സമിതി രൂപീകരിച്ചിട്ടുണ്ടെന്നും എയര്‍ ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു.
സംഭവത്തില്‍ ആരോപണ വിധേയനായ യാത്രക്കാരനെതിരേ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും എയര്‍ ഇന്ത്യ വക്താവ് വ്യക്തമാക്കി. യാത്രക്കാരിയുടെ പരാതി പുറത്തറിഞ്ഞതോടെ സംഭവത്തില്‍ ഡിജിസിഎ എയര്‍ ഇന്ത്യയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
നവംബര്‍ 26-ന് ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനത്തിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ടേക്ക് ഓഫിന് ശേഷം ലൈറ്റുകള്‍ ഓഫ് ചെയ്തതിന് പിന്നാലെ ബിസിനസ് ക്ലാസില്‍ മദ്യലഹരിയിലായിരുന്ന സഹയാത്രികന് അടുത്തെത്തുകയും പാന്റ്സിന്റെ സിബ്ബ് അഴിച്ച് ലൈംഗികാവയവം പ്രദര്‍ശിപ്പിച്ച ശേഷം ശരീരത്തിലേക്ക് മൂത്രമൊഴിക്കുകയും ചെയ്തെന്നാണ് പരാതി. ജീവനക്കാരോട് ഇക്കാര്യത്തില്‍ പരാതി പറഞ്ഞിട്ടും അവര്‍ നടപടിയൊന്നും എടുത്തില്ലെന്നും യാത്രക്കാരി ആരോപിച്ചിരുന്നു. പിന്നീട് ടാറ്റാ ഗ്രൂപ്പ് ചെയര്മാന് എന്‍. ചന്ദ്രശേഖരന് രേഖാമൂലം പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
Content Highlights: Air India bans man who urinated on woman passenger for 30 days
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..