ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടുത്തടുത്തായി നിര്‍ത്തിയിടുന്നതിനുവേണ്ടി കൊണ്ടുവന്ന രണ്ട് വിമാനങ്ങളുടെ ചിറകുകള്‍ കൂട്ടിയിടിച്ചു. എയര്‍ ഇന്ത്യ വിമാനത്തിന്റെയും എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെയും ചിറകുകളാണ് കൂട്ടിമുട്ടിയത്.
നിറുത്തിയിട്ടിരുന്ന എത്യേപ്യന്‍ വിമാനം ട്രാക്ടര്‍ ഉപയോഗിച്ച് നീക്കുന്നതിനിടെയാണ് അപകടം. രണ്ട് വിമാനങ്ങളുടെയും എന്‍ജിന്‍ ഓഫാക്കിയിരുന്നതുമൂലം വന്‍ അപകടം ഒഴിവായി.
2.20 ന് പുറപ്പെടേണ്ട എത്യോപ്യന്‍ വിമാനം ഇ.ടി 687നാണ് കേടുപാട് സംഭവിച്ചത്. തുടര്‍ന്ന് വിമാനം റദ്ദാക്കുകയായിരുന്നു.
ഫോട്ടോ കടപ്പാട്: എ.എന്‍.ഐ