Photo : Twitter / @Suryakiran_IAF
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ എയറോബാറ്റിക്സ് ടീമായ സൂര്യകിരണ്‍ ട്വിറ്ററിലൂടെ പങ്കുവെച്ച ചിത്രം ശ്രദ്ധേയമാകുന്നു. തങ്ങളുടെ വ്യോമപ്രകടനത്തിന്റെ ചിത്രമാണ് സൂര്യകിരണ്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ചുവപ്പും വെള്ളയും നിറമിട കലര്‍ന്ന ഒമ്പത് ഹോക്ക് എംകെ 132 വിമാനങ്ങള്‍ ഒന്നിന് പിന്നില്‍ ഒന്നായി ലംബമായി നീങ്ങുന്ന ചിത്രമാണ് ട്വിറ്റര്‍ ഉപയോക്താക്കളുടെ മനം കവര്‍ന്നിരിക്കുന്നത്.
വെണ്മേഘാവൃതമായ നീലാകാശത്തിലൂടെയുള്ള വിമാനങ്ങളുടെ സഞ്ചാരം അതിമനോഹരമായ കാഴചയാണ്. ചിത്രം എവിടെ നിന്നാണ് പകര്‍ത്തിയതെന്ന കാര്യം വ്യക്തമല്ല. അടിക്കുറിപ്പില്ലാതെ പോസ്റ്റ് ചെയ്യുന്നു, സ്നേഹത്തോടെ, ദ നയന്‍, എന്നാണ് ചിത്രത്തിനൊപ്പമുള്ള കുറിപ്പ്.
ട്വീറ്റിനോട് നിരവധി പേരാണ് പ്രതികരിച്ചിരിക്കുന്നത്. അടിപൊളി ഫോട്ടോഗ്രാഫിയെന്ന് ഒരാള്‍ പ്രതികരിപ്പോള്‍ മനോഹരം എന്നാണ് മറ്റൊരാളുടെ പ്രതികരണം.
വ്യോമസേനയുടെ 52 മത് സ്ക്വാഡ്രണിന്റെ ഭാഗമായി 1996 ലാണ് സൂര്യകിരണ്‍ രൂപവത്കരിക്കപ്പെട്ടത്. ഇന്ത്യന്‍ വ്യോമസേനയുടെ അംബാസഡേഴ്സ് എന്നുകൂടി അറിയപ്പെടുന്ന സൂര്യകിരണ്‍ ലോകത്തിലെ മികച്ച എയറോബാറ്റിക് ടീമുകളില്‍ ഒന്നാണ്.
കര്‍ണാടകയിലെ ബീദറിലാണ് സൂര്യകിരണിന്റെ ആസ്ഥാനം. ബ്രിട്ടീഷ് എയറോസ്പേസാണ് ഹോക്ക് എംകെ 132 വിമാനങ്ങള്‍ രൂപകല്പന ചെയ്തത്. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സാണ് വിമാനങ്ങളുടെ നിര്‍മാതാക്കള്‍. ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി 600 ലധികം പ്രകടനങ്ങള്‍ സൂര്യകിരണ്‍ നടത്തിക്കഴിഞ്ഞു.
Content Highlights: Air Force's Legendary Pic Of Aerobatic Team, Suryakiran, IAF
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..