ഇന്ത്യന്‍ സര്‍ക്കാരിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ ആലോചന; പ്രതികരിച്ച് ഫെയ്സ്ബുക്ക്


പ്രതീകാത്മക ചിത്രം | AP

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടപ്പാക്കിയ പുതിയ ഐ.ടി. നിയമങ്ങള്‍ പാലിക്കുന്നതിന് ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സര്‍ക്കാര്‍ നല്‍കിയ സമയപരിധി അവസാനിക്കാനിരിക്കെ നിര്‍ണായക പ്രതികരണവുമായി ഫെയ്‌സ്ബുക്ക്. ഇന്ത്യന്‍ സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ ഉടന്‍ അംഗീകരിക്കാന്‍ ഉദ്ദേശിക്കുന്നതായി ഫെയ്‌സ്ബുക്കിന്റെ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.

ഐടി നിയമങ്ങളിലെ വ്യവസ്ഥകള്‍ പാലിക്കാനും സര്‍ക്കാരിന്റെ കൂടുതല്‍ ഇടപഴകല്‍ വേണ്ട ചില വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും ഫെയ്‌സ്ബുക്ക് ലക്ഷ്യമിടുന്നു. ഐടി നിയമങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തും. വ്യക്തികള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ സുരക്ഷിതവും സ്വതന്ത്രവുമായി രേഖപ്പെടുത്താനുള്ള ഇടമായി നിലകൊള്ളുന്നതിന് ഫെയ്‌സ്ബുക്ക് പ്രതിജ്ഞാബദ്ധരാണെന്നും ഫെയ്‌സ്ബുക്ക് വക്താവ് പ്രസ്താവനയില്‍ വ്യക്തമാക്കിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടുചെയ്തു.

ഇന്ത്യയില്‍ നടപ്പാക്കിയ പുതിയ ഐ.ടി. നിയമങ്ങള്‍ പാലിക്കുന്നതിന് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത്. ഇത് പാലിക്കുന്നതിനായി മൂന്ന് മാസത്തെ സമയവും അനുവദിച്ചിരുന്നു. അധികൃതര്‍ അനുവദിച്ച മൂന്ന് മസത്തെ സമയപരിധി മെയ് 25-നാണ് അവസാനിക്കുന്നത്.

പുതിയ നിര്‍ദേശങ്ങള്‍ പാലിക്കാത്തപക്ഷം ഇന്റര്‍മീഡിയറി എന്ന നിലയിലുള്ള അവരുടെ പ്രൊട്ടക്ഷനും സ്റ്റാറ്റസും നഷ്ടമാകുമെന്നാണ് വിലയിരുത്തലുകള്‍. ഇതിനുപുറമെ, ഇന്ത്യയിലെ നിയമങ്ങള്‍ പാലിക്കാത്തിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കെതിരേ നിയമ നടപടികള്‍ ഉണ്ടാകുമെന്നുമാണ് സൂചന.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഇന്ത്യയില്‍ നിന്ന് കംപ്ലയിന്‍സ് ഓഫീസര്‍മാരെ നിയമിക്കണമെന്നായിരുന്നു സര്‍ക്കാര്‍ മുന്നോട്ട് വെച്ച പ്രധാന നിര്‍ദേശം. ഈ ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റുകളും മറ്റും നിരീക്ഷിക്കുകയും വേണ്ടിവന്നാല്‍ ഇത് നീക്കം ചെയ്യുന്നതിനും അധികാരം നല്‍കിയിരുന്നു. സോഷ്യല്‍ മീഡിയകള്‍ക്ക് പുറമെ, ഒ.ടി.ടി. പ്ലാറ്റ്ഫോമുകള്‍ക്കും ഈ നിര്‍ദേശങ്ങള്‍ ബാധകമാണ്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented