ന്യൂഡല്‍ഹി: ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ജി.ആര്‍.പിള്ള (58) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയില്‍ ആയിരുന്നു. 

കഴിഞ്ഞ ഇരുപത് ദിവസമായി എയിംസിലെ ഐസിയുവില്‍ ആയിരുന്ന പിള്ള ഇന്നലെ രാത്രിയാണ് മരിച്ചത്.

പുനലൂര്‍ എളമ്പാല്‍ സ്വദേശി ആയ പിള്ള എയിംസിലെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലെ വിവിധ തസ്തികളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ-ലളിതാംബിക. മക്കള്‍-പ്രിയ രാജ്, അനുശ്രീ രാജ്. മരുമകന്‍-അരവിന്ദ് നായര്‍. പേരക്കുട്ടി-അനൈഷ നായര്‍.

Content Highlights:AIIMS senior administrative officer G.R.Pillai passes away