'സീക്രട്ട് ബാലറ്റാണ്, ആര്‍ക്ക് വോട്ടുചെയ്‌തെന്ന് ആരുമറിയില്ല'; വോട്ടഭ്യർഥിച്ച് തരൂരിന്‍റെ വീഡിയോ


ആര്, എങ്ങനെ, എവിടെ വോട്ട് ചെയ്തു എന്ന കാര്യം ആർക്കു പിടിത്തം കിട്ടില്ല. ഇതൊരു സീക്രട്ട് ബാലറ്റാണ്. ധൈര്യത്തോടെ വന്ന് വോട്ട് ചെയ്യൂ എന്ന് ശശി തരൂർ വീഡിയോയിൽ ആഹ്വാനം ചെയ്തു.

Photo: https://twitter.com/ShashiTharoor

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ അവസാനഘട്ട വോട്ടഭ്യർത്ഥനയുമായി ശശി തരൂർ എംപി. മാറ്റത്തിന് വേണ്ടി ധൈര്യത്തോടെ എനിക്ക് വോട്ട് രേഖപ്പെടുത്തൂ എന്ന് ശശി തരൂർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച് വീഡിയോയിൽ പറഞ്ഞു.

വരാൻ പോകുന്ന വലിയ വെല്ലുവിളികൾ നേരിടാൻ മാറ്റം കൊണ്ടേ സാധിക്കൂ. പാർട്ടി പ്രവർത്തകർക്ക് പുതിയ ഊർജ്ജം നൽകാൻ വേണ്ടിയാണ് ഞാൻ ശ്രമിക്കുന്നത്. അതിന് ശേഷമാണ് ബിജെപിയെ 2024 തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാൽ സാധിക്കൂ. പാർട്ടിയിലെ പലവിധത്തിലുള്ള മാറ്റങ്ങൾ പ്രചരണ പത്രികയിൽ വ്യക്തമാക്കിയിട്ടുണ്ട്. ആര്, എങ്ങനെ, എവിടെ വോട്ട് ചെയ്തു എന്ന കാര്യം ആർക്കു പിടിത്തം കിട്ടില്ല. ഇതൊരു സീക്രട്ട് ബാലറ്റാണ്. ധൈര്യത്തോടെ വന്ന് വോട്ട് ചെയ്യൂ എന്ന് ശശി തരൂർ വീഡിയോയിൽ ആഹ്വാനം ചെയ്തു.

തിങ്കളാഴ്ച നടക്കുന്ന കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മുൻഅധ്യക്ഷൻ രാഹുൽ ഗാന്ധിയും ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നവരും വോട്ടുചെയ്യുക കർണാടകത്തിലെ ബല്ലാരിയിൽ.

രാഹുലടക്കം 46 പദയാത്രികർക്കാണ് ബല്ലാരിയിൽ വോട്ട്. ഈ പട്ടികയിലെ പതിമൂന്നോളം പേർക്ക് പ്രതിനിധി നമ്പർ നൽകിയിട്ടില്ല. അതേസമയം, ഇവർക്കെല്ലാം വോട്ടർ ഐ.ഡി.കാർഡ് ലഭിച്ചിട്ടുണ്ട്. അവസാനനിമിഷം സംസ്ഥാനങ്ങളിൽനിന്ന് ലഭിച്ച പട്ടികയിൽ കടന്നുകൂടിയ കുഴപ്പമാണിതിനു പിന്നിലെന്നറിയുന്നു.

Content Highlights: aicc presidential election - Shashi Tharoor in campaign

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


priyanka

2 min

ഹിമാചലില്‍ കിങ് മേക്കര്‍ പ്രിയങ്ക, ഫലംകണ്ടത് കളിയറിഞ്ഞ് മെനഞ്ഞ തന്ത്രങ്ങള്‍; മറുതന്ത്രമില്ലാതെ BJP

Dec 8, 2022

Most Commented