അശോക് ഗഹ്‌ലോത്| Photo: PTI
ന്യൂഡല്‍ഹി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചരണവും ഏകോപനവും നിരീക്ഷിക്കാന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്ത് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ രംഗത്തിറക്കി എ.ഐ.സി.സി.
ഗെഹ്‌ലോത്തിനെ കൂടാതെ ലൂസീഞ്ഞോ ഫലേറോ, ജി.പരമേശ്വര തുടങ്ങിയ നേതാക്കളെയും കേരളത്തിലേക്കുള്ള മുതിര്‍ന്ന നിരീക്ഷകരായി എ.ഐ.സി.സി. നിയോഗിച്ചിട്ടുണ്ട്.
എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിമാരുമായും സംസ്ഥാനത്തിന്റെ ചുമതലയുള്ള ഭാരവാഹികളുമായും യോജിച്ചാകും മുതിര്‍ന്ന നിരീക്ഷകര്‍ പ്രവര്‍ത്തിക്കുകയെന്ന് എ.ഐ.സി.സി. പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
കേരളം കൂടാതെ 2021ല്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന അസം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബെംഗാള്‍ എന്നിവിടങ്ങളിലേക്കും മുതിര്‍ന്ന നിരീക്ഷകരെ നിയോഗിച്ചട്ടുണ്ട്. ഭൂപേഷ് ഭാഗേലിനും മുകുള്‍ വാസ്‌നിക്കിനും ഷക്കീല്‍ അഹമ്മദ് ഖാനുമാണ് അസമിന്റെ ചുമതല.
വീരപ്പ മൊയ്‌ലി, എം.എം. പള്ളം രാജു, നിതിന്‍ റാവുത്ത് എന്നിവരെയാണ് തമിഴ്‌നാടിന്റെയും പുതുച്ചേരിയുടെയും മുതിര്‍ന്ന നിരീക്ഷകരായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ബി.കെ. ഹരിപ്രസാദ്, ആലംഗീര്‍ ഖാന്‍, വിജയ് ഇന്ദര്‍ സിംഗ്ല എന്നിവരെയാണ് പശ്ചിമ ബെംഗാളിലേക്ക് നിയോഗിച്ചിരിക്കുന്നത്.
content highlights:aicc designated ashok gehlot and others as senior observers to kerala for congress campaigning and management


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..