രാജസ്ഥാനിലെ തര്‍ക്കത്തിനിടെ മിസ്ത്രി ആശുപത്രിയില്‍; കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് വൈകിയേക്കും


മധുസൂദൻ മിസ്ത്രി | Photo: ANI

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് നടപടികള്‍ വൈകാന്‍ സാധ്യത. എ.ഐ.സി.സിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം പതിവ് വൈദ്യപരിശോധനയ്ക്കായാണ് മിസ്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും അതിനാല്‍ ഇന്നത്തെ (തിങ്കളാഴ്ച) തിരഞ്ഞെടുപ്പു നടപടികള്‍ മാത്രമേ നിര്‍ത്തിവെച്ചിട്ടുള്ളൂവെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോടു പ്രതികരിച്ചു. ചൊവ്വാഴ്ച മിസ്ത്രി, മടങ്ങിയെത്തുമെന്നും അവര്‍ വ്യക്തമാക്കി.



രാജസ്ഥാന്‍ മുഖ്യമന്ത്രിപദം ആര്‍ക്കെന്നതിനെ ചൊല്ലി ഗഹ്‌ലോത്-പൈലറ്റ് പക്ഷങ്ങള്‍ തമ്മിലുള്ള വടംവലി എ.ഐ.സി.സി. അധ്യക്ഷ തിരഞ്ഞെടുപ്പിനെയും ബാധിക്കുന്നുണ്ട്. അതിനിടെയാണ് മധുസൂദന്‍ മിസ്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന വാര്‍ത്തയും പുറത്തെത്തിയിരിക്കുന്നത്. ശശി തരൂര്‍ വെള്ളിയാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചേക്കുമെന്നാണ് അറിയുന്നത്.

Content Highlights: aicc central election authority chief madhusudan mistry hospitalised


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented