ഒ.പനീർസെൽവം| Photo: ANI
ചെന്നൈ: തമിഴ്‌നാട്ടില്‍ 2021 തിരഞ്ഞെടുപ്പിലും ബിജെപി- എഐഎഡിഎംകെ സഖ്യം തുടരുമെന്ന് ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം. ചെന്നൈയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടിസ്ഥാന സൗകര്യ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പനീര്‍സെല്‍വം. അടുത്ത വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളിലാണ് തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.
നേരത്തെ, വെട്രിവേല്‍ യാത്രയുടെ പേരില്‍ സഖ്യകക്ഷികളായ അണ്ണാ ഡി.എം.കെയും ബി.ജെ.പിയും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു. ബി.ജെ.പി. സംഘടിപ്പിക്കുന്ന വെട്രിവേല്‍ യാത്ര ആളുകളെ മതപരമായി ഭിന്നിപ്പിക്കാനുള്ള ശ്രമമാണെന്ന് അണ്ണാ ഡി.എം.കെ. മുഖപത്രത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. സമാധാനത്തിന്റേയും ഒത്തൊരുമയുടേയും നാടാണ് തമിഴ്‌നാടെന്നും ഭിന്നിപ്പിക്കുന്ന യാത്രകള്‍ സംഘടിപ്പിച്ച് ആര്‍ക്കും തമിഴ്‌നാടിനെ വിഭജിക്കാനാകില്ലെന്നും മുഖപത്രം പറഞ്ഞിരുന്നു.
കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടി വെട്രിവേല്‍ യാത്രയ്ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ അനുമതിയില്ലാതെ ബിജെപി വെട്രിവേല്‍ യാത്രയുമായി മുന്നോട്ടു പോകുകയായിരുന്നു. ഇതേ തുടര്‍ന്ന് തമിഴ്നാട് ബി.ജെ.പി അധ്യക്ഷന്‍ എല്‍.മുരുകനേയും എച്ച്.രാജ, അണ്ണാമലൈ തുടങ്ങി നൂറോളം പ്രവര്‍ത്തകരേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇന്ന് ചെന്നൈയില്‍ എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം, ബി.ജെ.പി നേതാക്കള്‍ എന്നിവര്‍ സ്വീകരിച്ചു. സംസ്ഥാനത്തെ വികസന പദ്ധതികളുടെ ഉദ്ഘാടനം നടത്തിയ ഷാ നിര്‍ണായക രാഷ്ട്രീയ യോഗങ്ങളിലും പങ്കെടുക്കും.
Content Highlights: ‘AIADMK-BJP alliance to continue for 2021 Tamil Nadu polls’: O Paneerselvam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..