Photo - KPalaniMLA|Facebook
ചെന്നൈ: തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ എഐഎഡിഎംകെയുടെ ഒരു എംഎല്‍എയ്ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ശ്രീപെരുമ്പത്തൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കെ. പളനി (57) എംഎല്‍എയ്ക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. വെള്ളിയാഴ്ച രാത്രി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.
പനി ബാധിച്ചതിന് പിന്നാലെയാണ് കെ പളനി എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്രീപെരുമ്പത്തൂര്‍ മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കിയിരുന്നതായി അടുത്ത വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. കോവിഡ് 19 രോഗബാധ രൂക്ഷമായ പ്രദേശങ്ങളില്‍ ഒന്നാണ് അദ്ദേഹത്തിന്റെ മണ്ഡലമായ ശ്രീപെരുമ്പത്തൂര്‍. എംഎല്‍എയ്ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്.
കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ തമിഴ്‌നാട് എംഎല്‍എയാണ് പളനി. ചെപ്പോക്ക് എംഎല്‍എയും ഡിഎംകെ നേതാവുമായ ജെ അന്‍പഴകന്‍ നേരത്തെ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
Content Highlights: AIADMK MLA Palani tests positive for coronavirus
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..