ചെന്നൈ: തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിന്റെ സഹോദരനെ എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചാണ് നടപടി. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഒ. പനീര്‍ശെല്‍വവും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഒ. രാജയെ പുറത്താക്കിയതായി വ്യക്തമാക്കിയിട്ടുള്ളത്.

തേനി ജില്ലയിലെ പെരിയകുളം പഞ്ചായത്തിലെ മുന്‍ പ്രസിഡന്റാണ് രാജ. പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്നും പാര്‍ട്ടിക്ക് ദുഷ്‌പേര് ഉണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് പുറത്താക്കലെന്ന് പ്രസ്താവനയില്‍ പറയുന്നു.

രാജയുമായി യാതൊരു ബന്ധവും പാടില്ലെന്ന് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് നേതാക്കള്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

content highlights: AIADMK expels  O Panneerselvam’s brother O Raja, AIADMK,O Panneerselvam, O Raja