ഗാന്ധിനഗര്‍: കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ 'നറുക്കെടുപ്പ് സമ്മാനപദ്ധതി' അവതരിപ്പിച്ച് ഗുജറാത്തിലെ അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍(എ.എം.സി.). 

വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിച്ച ഒരു ഭാഗ്യശാലിക്ക് അറുപതിനായിരം രൂപ വിലയുള്ള സ്മാര്‍ട്ട് ഫോണ്‍ സമ്മാനമായി നല്‍കുമെന്ന് എ.എം.സി. അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.

ഡിസംബര്‍ ഒന്നിനും ഏഴിനും ഇടയില്‍ രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നവര്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുക. വിജയിയെ നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുക്കുന്നത്. 

അഹമ്മദാബാദ് നഗരത്തില്‍ ഇതുവരെ 78.7 ലക്ഷം പേരാണ് വാക്‌സിന്‍ ഡോസുകള്‍ സ്വീകരിച്ചിട്ടുള്ളത്. ഇതില്‍ 47.7 ലക്ഷം പേരാണ് ആദ്യ ഡോസ് സ്വീകരിച്ചതെന്നും 31.0 ലക്ഷം പേര്‍ രണ്ടു ഡോസും സ്വീകരിച്ചതായും അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം അറിയിച്ചു. 

content highlights: Ahmedabad municipal corporation offers smartphone for one fully vaccinated person