ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഗുജറാത്തില്‍ ഭരണം പിടിക്കുമെന്ന് മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേല്‍. ഗുജറാത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി തന്ത്രങ്ങള്‍ മറികടന്ന് വിജയം നേടിയതിന് പിന്നാലെയാണ് അദ്ദേഹം ഈ അവകാശവാദം ഉന്നയിച്ചത്. രാജ്യത്തെ അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ദുരുപയോഗം ചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായെയും ലക്ഷ്യംവച്ചാണ് അദ്ദേഹം പരോക്ഷ വിമര്‍ശം ഉന്നയിച്ചത്.
അധികാരം വിട്ടൊഴിയാന്‍ രാജ്യത്തെ യുവാക്കള്‍തന്നെ ബി.ജെ.പിയോട് ആവശ്യപ്പെടുമെന്ന് അഹമ്മദ് പട്ടേല്‍ പറഞ്ഞു. രണ്ട് കോടി തൊഴിലവസരങ്ങള്‍ ഓരോ വര്‍ഷവും സൃഷ്ടിക്കുമെന്നാണ് ബി.ജെ.പി വാഗ്ദാനം നല്‍കിയിരുന്നത്. കര്‍ഷകരുടെ വരുമാനം വര്‍ധിക്കുമെന്നും പറഞ്ഞിരുന്നു. വിലക്കയറ്റവും അഴിമതിയും കുറച്ചുകൊണ്ടുവരുമെന്നും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, എല്ലാ മേഖലയിലും ബി.ജെ.പി പരാജയപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു.
ജന്ദര്‍മന്തറില്‍ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. കോണ്‍ഗ്രസ് നേതാക്കളായ സി.പി ജോഷി, രാജ് ബബ്ബാര്‍ എന്നിവരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ സിങ് രാജയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയെങ്കിലും പോലീസ് തടഞ്ഞു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..