പ്രതീകാത്മക ചിത്രം | പിടിഐ
പുതുച്ചേരി: പുതുച്ചേരിയില്‍ വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പരുങ്ങലിലാക്കി രണ്ട് എംഎല്‍എമാര്‍കൂടി രാജിവച്ചു. കോണ്‍ഗ്രസ് എംഎല്‍എ കെ.ലക്ഷ്മിനാരായണന്‍, ഡിഎംകെ എംഎല്‍എ വെങ്കടേശ്വന്‍ എന്നിവരാണ് ഇന്ന് രാജിവെച്ചത്. നാളെയാണ് പുതുച്ചേരിയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുക. വി.നാരായണസ്വാമി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി രാജിവക്കുന്ന അഞ്ചാമത്തെ കോണ്‍ഗ്രസ് എംഎല്‍എയാണ് ലക്ഷ്മിനാരായണന്‍.
ഇതോടെ കോണ്‍ഗ്രസിന് നിലവില്‍ സ്പീക്കറടക്കം ഒമ്പത് എംഎല്‍എമാരാണ് ഉള്ളത്. ഡിഎംകെയുടെ രണ്ടും ഒരു സ്വതന്ത്ര എംഎല്‍എയുടെ പിന്തുണയുടമടക്കം 12 പേരുടെ പിന്തുണയാണ് യുപിഎക്കുള്ളത്.
പ്രതിപക്ഷത്ത് ഓള്‍ ഇന്ത്യ എന്‍.ആര്‍ കോണ്‍ഗ്രസ്, എ.ഐ.എ.ഡി.എം.കെ എന്നിവര്‍ക്കായി 11 എംഎല്‍എമാരുണ്ട്. കൂടാതെ ബിജെപിയുടെ നാമനിര്‍ദേശം ചെയ്യപ്പെട്ട മൂന്ന് അംഗങ്ങളുമുണ്ട്. ഇതടക്കം എന്‍ഡിഎക്ക് 14 പേരാകും. എന്നാല്‍ നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാനാവില്ലെന്നാണ് കോണ്‍ഗ്രസിന്റെ വാദം.
Content Highlights: Ahead of the floor test tomorrow, another Congress MLA in Puducherry K Lakshminarayanan has resigned


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..