വിശ്വാസ വോട്ടെടുപ്പ് നാളെ; പുതുച്ചേരിയില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സായുധ സേനയുടെ സുരക്ഷ


പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി| Photo:PTI

ചെന്നൈ: നാളെ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ പുതുച്ചേരിയില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സായുധ സേനയുടെ സുരക്ഷ. അണ്ണാ ഡിഎംകെയിലെ വി. മണികണ്ഠന്‍, എ. ഭാസ്‌കര്‍, എന്‍.ആര്‍. കോണ്‍ഗ്രസിലെ എന്‍.എസ്. ജയപാല്‍ എന്നിവര്‍ക്കാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിശ്വാസ വോട്ടെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇവരുടെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടിയാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഒരു എം.എല്‍.എ. കൂടി പാര്‍ട്ടിവിട്ടേക്കുമെന്ന സൂചന പുറത്തുവരുന്നതിനിടെ വിശ്വാസ വോട്ടെടുപ്പില്‍ വി. നാരായണസാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനുള്ള സാധ്യത മങ്ങുന്നതായാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറികൂടിയായ ലക്ഷ്മിനാരായണന്‍ കോണ്‍ഗ്രസ് വിട്ട് എന്‍.ആര്‍. കോണ്‍ഗ്രസില്‍ ചേരാന്‍ ഒരുങ്ങുന്നുവെന്നാണ് വിവരം.

നിലവില്‍ ഭരണ-പ്രതിപക്ഷങ്ങളുടെ അംഗബലം തുല്യമാണ് (1414). സ്പീക്കറും ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ലക്ഷ്മിനാരായണന്‍ പാര്‍ട്ടി വിട്ടാല്‍ സര്‍ക്കാര്‍ ന്യൂനപക്ഷമാകും. നാമനിര്‍ദേശം ചെയ്യപ്പെട്ട മൂന്ന് എം.എല്‍.എ.മാര്‍ അടക്കം 33 അംഗ നിയമസഭയില്‍നിന്ന് നാല് എം.എല്‍.എ.മാരാണ് രാജിവെച്ചത്. സര്‍ക്കാരിനെതിരേ പരസ്യമായി രംഗത്തെത്തിയ കോണ്‍ഗ്രസ് എം.എല്‍.എ.യെ മുമ്പ് അയോഗ്യനാക്കിയിരുന്നു.

നാമനിര്‍ദേശം ചെയ്യപ്പെട്ട എം.എല്‍.എ.മാര്‍ ബി.ജെ.പി. നേതാക്കളാണ്. എന്നാല്‍, ഇവര്‍ക്ക് വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അവകാശമില്ലെന്നാണ് നാരായണസാമി പക്ഷം വാദിക്കുന്നത്. തങ്ങള്‍ക്ക് വോട്ടവകാശമുണ്ടെന്ന് സുപ്രീംകോടതി വിധിയില്‍ പറയുന്നതായാണ് നാമനിര്‍ദേശം ചെയ്യപ്പെട്ട എം.എല്‍.എ.മാര്‍ പറയുന്നത്.

ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇതിനെതിരേ വോട്ട് ചെയ്യാന്‍ ധാര്‍മികമായി ഈ എം.എല്‍.എ.മാര്‍ക്ക് അവകാശമില്ലെന്ന വാദവും ഭരണപക്ഷം ഉയര്‍ത്തുന്നു. വിശ്വാസവോട്ടെടുപ്പ് നടപടികളില്‍ പങ്കെടുക്കുന്നതില്‍നിന്ന് ഇവരെ സ്പീക്കര്‍ വിലക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇത് ലഫ്. ഗവര്‍ണര്‍ അംഗീകരിക്കാനുള്ള സാധ്യത കുറവാണ്. അതോടെ സംസ്ഥാനഭരണത്തില്‍ കേന്ദ്രം നേരിട്ട് ഇടപെടാനുള്ള സാധ്യതയുമുണ്ട്.

Content Highligts: Ahead of Puducherry trust vote, three opposition MLAs given armed security

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented