ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസിന് തിരിച്ചടി നല്‍കി പാര്‍ട്ടി എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു. പിസിസി വര്‍ക്കിങ് പ്രസിഡന്റും എംഎല്‍എയുമായ രാം ദയാല്‍ ഉയികെയാണ് ബിജെപിയില്‍ ചേര്‍ന്നത്. 

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തിലാണ് അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രവേശനം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ഛത്തീസ്ഗഢിലെത്തിയതാണ് അമിത് ഷാ.

ആദിവാസി നേതാവ് കൂടിയായ രാം ദയാല്‍ പാലി തനാഖര്‍ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഈ വര്‍ഷം ജനുവരിയിലാണ് ഇദ്ദേഹത്തെ പിസിസി വര്‍ക്കിങ് പ്രസിഡന്റായി നിമയിച്ചത്.

ഇതിനിടെ പ്രമുഖ ഹിന്ദി ദിനപത്രമായ നവഭാരതിന്റെ മുന്‍ എഡിറ്റര്‍ റുചിര്‍ ഗാര്‍ഗ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. റായ്പുറില്‍ നിന്ന് അദ്ദേഹം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ജനവധി തേടും.