ഹെലികോപ്റ്റര്‍ ഇടപാട്: രേഖകള്‍ ഹാജരാക്കാന്‍ ഛത്തീസ്ഗഡ് സര്‍ക്കാരിനോട് സുപ്രീം കോടതി


ഇടപാടുമായി ബന്ധപ്പെട്ട യഥാര്‍ഥ രേഖകളും ഒപ്പം, ആഗോള ടെണ്ടറില്‍ എന്തുകൊണ്ട് അഗസ്തവെസ്റ്റ്ലാന്‍ഡ് മാത്രം പങ്കെടുത്തു എന്ന കാര്യം വ്യക്തമാക്കുന്ന വിശദീകരണവും ഒരാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കാനാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

ന്യൂഡല്‍ഹി: അഗസ്ത വെസ്റ്റ്ലാന്‍ഡ് ഇടപാടുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാന്‍ ഛത്തീസ്ഗഢ് സര്‍ക്കാരിനോട് സുപ്രീം കോടതി. അഗസ്ത വെസ്റ്റ്‌ലാന്‍ഡില്‍ നിന്ന് വിഐപികളുടെ യാത്രക്കായി ഹെലിക്കോപ്റ്റര്‍ വാങ്ങിയതില്‍ കമ്മീഷന്‍ കൈപ്പറ്റിയതായി മുഖ്യമന്ത്രി രമണ്‍ സിങ്ങിന്റെ മകനെതിരായി ഉയര്‍ന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് ഫയലുകള്‍ ഹാജരാക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഇടപാടുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്.

ഇടപാടുമായി ബന്ധപ്പെട്ട യഥാര്‍ഥ രേഖകളും ഒപ്പം, ആഗോള ടെണ്ടറില്‍ എന്തുകൊണ്ട് അഗസ്തവെസ്റ്റ്ലാന്‍ഡ് മാത്രം പങ്കെടുത്തു എന്ന കാര്യം വ്യക്തമാക്കുന്ന വിശദീകരണവും ഒരാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കാനാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അന്നത്തെ സിവില്‍ ഏവിയേഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ എതിര്‍പ്പുകള്‍ മറികടന്ന് അഗസ്തവെസ്റ്റ്ലാന്‍ഡുമായി ഇടപാടുണ്ടാക്കിയതിന്റെ കാരണം എന്തായിരുന്നുവെന്നും ഇത് എല്ലാവരുടെയും അറിവോടുകൂടി സ്വീകരിച്ച തീരുമാനമായിരുന്നോ എന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു.

2007ല്‍ നടന്ന ഇടപാടില്‍ രമണ്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ 10 കോടിയിലധികം രൂപ കമ്മീഷനായി ബ്രിട്ടീഷ് കമ്പനിക്ക് നല്‍കിയതായാണ് ആരോപണമുയര്‍ന്നിരുന്നത്. ഹെലികോപ്റ്റര്‍ ഇടപാട് നടന്നതിനു പിന്നാലെ മുഖ്യമന്ത്രിയുടെ മകന്‍ ഭിഷേക് സിങ് ഒരു കടലാസ് കമ്പനി രൂപവത്കരിച്ചതായും ഇടപാടില്‍ അനധികൃതമായി നേട്ടമുണ്ടാക്കിയതായും ആരോപണമുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kapil sibal

1 min

കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു; സമാജ് വാദി പാര്‍ട്ടി ടിക്കറ്റില്‍ രാജ്യസഭയിലേക്ക്

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


arrest

1 min

16കാരനെ നിര്‍ബന്ധിച്ച് മതം മാറ്റി, 24കാരിയുമായി വിവാഹം: നാല് പേര്‍ അറസ്റ്റില്‍

May 25, 2022

More from this section




Most Commented