മധുരപലഹാരം തികയാത്തതില്‍ സംഘര്‍ഷം: വിവാഹച്ചടങ്ങിനിടെ യുവാവ് കുത്തേറ്റ് മരിച്ചു


പ്രതീകാത്മകചിത്രം | Photo: Mathrubhumi

ആഗ്ര: വിവാഹ പാര്‍ട്ടിക്കിടെ മധുര പലഹാരം തികയാത്തതിന്റെ പേരിലുണ്ടായ സംഘര്‍ഷത്തില്‍ 22-കാരന്‍ കൊല്ലപ്പെട്ടു. അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആഗ്രയിലെ എത്മാദ്പുറില്‍ ബുധനാഴ്ചയാണ് സംഭവം. സംഘര്‍ഷത്തിനിടെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ സണ്ണി എന്ന യുവാവാണ് മരിച്ചത് എത്മാദ്പുര്‍ മൊഹല്ല ഷൈഖാന്‍ സ്വദേശി ഉസ്മാന്റെ പെണ്‍മക്കളുടെ വിവാഹത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്

വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍ രസഗുള(ഒരുതരം മധുരപലഹാരം)യുടെ എണ്ണം കുറഞ്ഞതിന്റെ പേരിലുണ്ടായ വാക്കേറ്റമാണ് യുവാവിന്റെ മരണത്തില്‍ കലാശിച്ചതെന്ന് സ്ഥലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രവി കുമാര്‍ ഗുപ്ത വ്യക്തമാക്കി. മൃതദേഹംപോസ്റ്റുമോര്‍ര്‍ട്ടത്തിന് അയച്ചതായും പരിക്കേറ്റ അഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സണ്ണിയുടെ കുടുംബാംഗങ്ങള്‍ നല്‍കിയ പരാതിയില്‍ കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
.
.

Content Highlights: agra wedding was short on rasgullas which lead to fight and one youth dead


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented