ആഗ്രയില്‍ ആശുപത്രി കെട്ടിടത്തിന് തീപ്പിടിച്ച് ഡോക്ടറും രണ്ട് മക്കളും മരിച്ചു


തീപ്പിടിത്തമുണ്ടായ സ്വകാര്യ ആശുപത്രി

ആഗ്ര: ആഗ്രയില്‍ താമസസ്ഥത്തിന് തീപ്പിടിച്ച് ഡോക്ടറും മകനും മകളും മരിച്ചു. ഡോക്ടര്‍ രാജന്‍(45), മകന്‍ റിഷി(14)മകള്‍ ശാലു(17)എന്നിവരാണ് മരിച്ചത്. കുടുംബാംഗങ്ങളായ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ഡോക്ടറുടേയും ഭാര്യയുടേയും ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. ആശുപത്രി കൂടിയായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഏറ്റവും മുകള്‍നിലയിലാണ് തീപിടിച്ചത്. തുടര്‍ന്ന് താഴേക്കുള്ള നിലകളിലേക്ക് കനത്ത പുക വ്യാപിച്ചു. തീപ്പിടിത്തമുണ്ടായതോടെ ആശുപത്രിയിലുള്ള രോഗികളേയും ബന്ധുക്കളേയും സുരക്ഷിതമായി ഒഴിപ്പിച്ചിരുന്നു.



ആദ്യനിലയിലെ മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന ഡോക്ടറേയും കുടുംബത്തേയും രക്ഷപ്പെടുത്താന്‍ വൈകി. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചു. ശ്വാസതടസ്സമാണ് മരണകാരണമെന്ന് ആഗ്ര ചീഫ് മെഡിക്കല്‍ ഓഫീസര്‍ അരുണ്‍ ശ്രീവാസ്തവ പറഞ്ഞു.

Content Highlights: Agra Doctor, Daughter And Son Killed In Fire At Home On Top Of Hospital


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented