വരുൺഗാന്ധി |PTI
ന്യൂഡല്‍ഹി: നാല് വര്‍ഷത്തെ കരാര്‍ വ്യവസ്ഥയില്‍ സൈനികരെ തിരഞ്ഞെടുക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പുതിയ പദ്ധതിക്കെതിരേ പ്രതിഷേധം കത്തുന്നതിനിടെ വിമര്‍ശനമുന്നയിച്ച് ബി.ജെ.പി എം.പി വരുണ്‍ഗാന്ധി പ്രതിരോധമന്ത്രി രാജ്നാഥ് സിങിന് കത്തയച്ചു. കരാര്‍ വ്യവസ്ഥയില്‍ നാല് വര്‍ഷത്തേക്ക് സൈനികരെ നിയമിക്കുമ്പോള്‍ യുവാക്കള്‍ക്ക് സൈന്യത്തോടുള്ള താല്പര്യം കുറയുമെന്ന് വരുണ്‍ഗാന്ധി കത്തില്‍ ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുക്കപ്പെടുന്നവരില്‍ നിന്ന് 25% പേരെ മാത്രമാണ് 15 വര്‍ഷത്തേക്ക് നിയമിക്കുന്നത്. മറ്റുള്ളവര്‍ക്ക് നിര്‍ബന്ധിത വിരമിക്കലാണ്. അങ്ങനെയാവുമ്പോള്‍ 75 ശതമാനത്തോളം ആളുകള്‍ തൊഴില്‍രഹിതരാകുമെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
നാല് വര്‍ഷത്തെ വിരമിക്കല്‍ സമയമാകുമ്പോഴേക്കും ഇവരുടെ പ്രായപരിധിയും വര്‍ധിക്കും. ഇത് മറ്റ് ജോലികള്‍ ലഭിക്കുന്നതിനും തടസ്സമാവും. ഇതിന് പുറമെ ഇവര്‍ക്ക് നല്കുന്ന പരിശീലന ചെലവടക്കമുള്ളത് വെറുതെയാകും. ഓരോ വര്‍ഷവും ഇത് വര്‍ധിക്കുകയും ചെയ്യും. പ്രതിരോധ ബജറ്റിന് അനാവശ്യമായ ഭരമുണ്ടാക്കിവെക്കുമെന്നും വരുണ്‍ഗാന്ധി കത്തില്‍ ചൂണ്ടിക്കാട്ടി.
ചൊവ്വാഴ്ചയാണ് സൈന്യത്തിലെ കരാര്‍ നിയമനം സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പുറത്തുവിട്ടത്. പുതിയ പദ്ധതി പ്രകാരം പതിനേഴര വയസ്സ് മുതല്‍ 21 വയസ്സുവരെയുള്ള 46,000 സൈനികരെ ഈ വര്‍ഷം നിയമിക്കുമെന്നും മന്ത്രി അറിയിച്ചു. അഗ്നിവീര്‍ എന്ന പേരില്‍ തിരഞ്ഞെടുക്കപ്പെടുന്ന സൈനികരില്‍ 25 ശതമാനം ആളുകളെ മാത്രമാണ് 15 വര്‍ഷത്തേക്ക് നിയമിക്കുന്നത്. ബാക്കിയുള്ളവര്‍ പെന്‍ഷനോ മറ്റ് ആനുകൂല്യങ്ങള്‍ക്കോ അര്‍ഹതയില്ലാതെ പിരിഞ്ഞുപോകേണ്ടിവരും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..