അഗ്നിപഥ് വിഷയത്തില്‍ വ്യാജപ്രചാരണം; 35 വാട്‌സാപ്പ്‌ ഗ്രൂപ്പുകള്‍ നിരോധിച്ചു, 10 പേർ അറസ്റ്റില്‍


photo: PTI

ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട് രാജ്യത്ത് പലയിടങ്ങളിലും പ്രതിഷേധങ്ങള്‍ വ്യാപിക്കുന്നതിനിടെ വാട്‌സാപ്പ്‌ ഗ്രൂപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് 35 വാട്‌സാപ്പ്‌ ഗ്രൂപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കിംവദന്തികള്‍ പ്രചരിപ്പിക്കുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്ത പത്ത് പേരെ അറസ്റ്റ് ചെയ്തതായും മന്ത്രാലയം വ്യക്തമാക്കി.

അഗ്നിപഥുമായി ബന്ധപ്പെട്ട പ്രതിഷേധം ശക്തമായി നടക്കുന്ന ബിഹാര്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ സംഘടിക്കുന്നതിന് വാട്‌സാപ്പിലൂടെയുള്ള പ്രചാരണങ്ങള്‍ കാരണമായിട്ടുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. പ്രചരിക്കുന്ന വിവരങ്ങള്‍ സംബന്ധിച്ച വസ്തുതകള്‍ ഉറപ്പാക്കുന്നതിന് 8799711259 എന്ന വാട്‌സ്ആപ്പ് നമ്പറും സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ അഗ്‌നിപഥ് പദ്ധതിക്കെതിരെ ദിവസങ്ങളായി പ്രതിഷേധം കത്തുകയാണ്. പ്രധാനമായി റെയില്‍വേ സ്റ്റേഷനുകള്‍ക്കും തീവണ്ടികള്‍ക്കും നേരെയാണ് അക്രമം നടക്കുന്നത്. റെയില്‍വേയ്ക്ക് 200 കോടിയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായെന്നാണ് അധികൃതര്‍ പറയുന്നത്. അഞ്ച് എഞ്ചിനുകളും 50 കോച്ചുകളും പ്രതിഷേധക്കാര്‍ തീയിട്ടു നശിപ്പിച്ചതായി റെയില്‍വേ വ്യക്തമാക്കിയിരുന്നു.

ബന്ദിന്റെ പശ്ചാത്തലത്തില്‍ ജനജീവിതം തടസ്സപ്പെട്ട സ്ഥിതിയാണ് ബിഹാറില്‍. കടകളും കച്ചവട സ്ഥാപനങ്ങളും അടഞ്ഞ് കിടക്കുകയാണ്. ആളുകള്‍ വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നില്ല. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമാണ് ബന്ദ് ദിവസം തുറന്ന് പ്രവര്‍ത്തിക്കുന്നത്. അക്രമം ഭയന്ന് പലയിടങ്ങളിലും ഇത്തരം കടകള്‍ പോലും തുറന്ന് പ്രവര്‍ത്തിച്ചില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സംസ്ഥാനത്ത് 12 ജില്ലകളില്‍ ഞായറാഴ്ച വരെ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ വിച്ഛേദിച്ചിട്ടുണ്ട്. നിരവധി ട്രെയിനുകള്‍ പൂര്‍ണമായും ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. അതേസമയം പ്രതിഷേധങ്ങള്‍ തുടരുന്നതിനിടയിലും അഗ്‌നിപഥ് പദ്ധതിയുമായി മുന്നോട്ട് പോകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ചില ആനുകൂല്യങ്ങള്‍ നല്‍കുകയും പ്രായപരിധി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചില വിട്ടുവീഴ്ചകള്‍ നടത്താനും തയ്യാറാണെങ്കിലും പദ്ധതി പൂര്‍ണമായി ഒഴിവാക്കാന്‍ തയ്യാറല്ലെന്നാണ് കേന്ദ്ര നയം.

Content Highlights: Agnipath protest: 35 WhatsApp groups banned for spreading fake news

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented